- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജനസാഗരത്തെ വരവേല്‍ക്കാനൊരുങ്ങി ഈരാറ്റുപേട്ട; പോപുലര്‍ ഫ്രണ്ട് യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും ഇന്ന്
പരിപാടിക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. പച്ചയും ചുവപ്പും വെള്ളയും കലര്‍ന്ന നക്ഷത്രാങ്കിത പതാകകളാലും കൊടിത്തോരണങ്ങളാലും നാടും നഗരവും നിറഞ്ഞിരിക്കുകയാണ്. സമ്മേളനത്തിന് കൊഴുപ്പേകാന്‍ നിശ്ചലദൃശ്യങ്ങളും ഫഌക്‌സുകളും കമാനങ്ങളും പാതകളുടെ ഇരുവശങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. പരിപാടിയുടെ പ്രചാരണാര്‍ഥം നടത്തിയ വിളംബര ജാഥകള്‍ക്കും ഗൃഹസമ്പര്‍ക്ക പരിപാടികള്‍ക്കും കുടുംബസംഗമത്തിനും വന്‍ സ്വീകാര്യതയാണ് പൊതുജനങ്ങളില്‍നിന്ന് ലഭിച്ചത്.

കോട്ടയം: 'വെറുപ്പിന്റെ രാഷ്ട്രീയത്തെ പരാജയപ്പെടുത്തുക' എന്ന സന്ദേശമുയര്‍ത്തി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഇന്ന് സംഘടിപ്പിക്കുന്ന യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും മലയോരമേഖലയായ ഈരാറ്റുപേട്ടയെ ആവേശക്കടലാക്കും. പരിപാടിക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. പച്ചയും ചുവപ്പും വെള്ളയും കലര്‍ന്ന നക്ഷത്രാങ്കിത പതാകകളാലും കൊടിത്തോരണങ്ങളാലും നാടും നഗരവും നിറഞ്ഞിരിക്കുകയാണ്. സമ്മേളനത്തിന് കൊഴുപ്പേകാന്‍ നിശ്ചലദൃശ്യങ്ങളും ഫഌക്‌സുകളും കമാനങ്ങളും പാതകളുടെ ഇരുവശങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. പരിപാടിയുടെ പ്രചാരണാര്‍ഥം നടത്തിയ വിളംബര ജാഥകള്‍ക്കും ഗൃഹസമ്പര്‍ക്ക പരിപാടികള്‍ക്കും കുടുംബസംഗമത്തിനും വന്‍ സ്വീകാര്യതയാണ് പൊതുജനങ്ങളില്‍നിന്ന് ലഭിച്ചത്.
വെറുപ്പും വിദ്വേഷവും മുഖമുദ്രയാക്കിയ സംഘപരിവാര വര്‍ഗീയ ഫാഷിസത്തിനെതിരേ പ്രതിരോധത്തിന്റെ കോട്ടതീര്‍ക്കാന്‍ ജനസാഗരമാവും ഈരാറ്റുപേട്ടയുടെ മണ്ണിലേക്ക് ഒഴുകിയെത്തുക. പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ രാജ്യവ്യാപകമായി രൂപീകരണദിനമായ ഫെബ്രുവരി 17ന് പോപുലര്‍ ഫ്രണ്ട് ഡേ ആയി ആചരിക്കുന്നതിന്റെ ഭാഗമായാണ് യൂനിറ്റി മാര്‍ച്ചും ബഹുജനറാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കുന്നത്. ഇന്ന് രാവിലെ 10ന് തൊടുപുഴ റോഡിലുള്ള മറ്റക്കൊമ്പനാല്‍ ഗ്രൗണ്ടില്‍ പതാക ഉയര്‍ത്തും.
വൈകീട്ട് 4.30 ന് യൂനിറ്റി മാര്‍ച്ചും ബഹുജനറാലിയും ചേന്നാട് കവലയില്‍നിന്നും ആരംഭിച്ച് സെന്‍ട്രല്‍ ജങ്ഷന്‍ വഴി തൊടുപുഴ റോഡിലുള്ള മറ്റക്കൊമ്പനാല്‍ ഗ്രൗണ്ടില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം ഉദ്ഘാടനം ചെയ്യും. ദേശീയസമിതിയംഗം പ്രഫ.പി കോയ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന വൈസ് പ്രസിഡന്റ് കെ എച്ച് നാസര്‍ അധ്യക്ഷത വഹിക്കും.
ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരല്‍ പള്ളിക്കല്‍, പോപുലര്‍ ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ എം കെ അഷ്‌റഫ്, കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി, എന്‍ഡബ്ല്യുഎഫ് സംസ്ഥാന സെക്രട്ടറി എല്‍ നസീമ, പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗങ്ങളായ പി കെ യഹ്‌യ തങ്ങള്‍, കെ കെ ഹുസൈര്‍, അബ്ദുന്നാസര്‍ ബാഖവി തുടങ്ങിയവര്‍ പങ്കെടുക്കും. സ്വാതന്ത്ര്യത്തിന്റെ ഏഴുപതിറ്റാണ്ട് പിന്നിട്ട നമ്മുടെ രാജ്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത വെല്ലുവിളികള്‍ നേരിടുന്ന ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്ന് പോപുലര്‍ ഫ്രണ്ട് ചൂണ്ടിക്കാട്ടി. ഹിന്ദുത്വവര്‍ഗീയ ശക്തികള്‍ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജിച്ചുകഴിഞ്ഞു. അസഹിഷ്ണുതയുടെ രാഷ്ട്രീയം അതിന്റെ പാരമ്യത്തിലെത്തിനില്‍ക്കുകയാണ്. വെറുപ്പും വിദ്വേഷവും വിതച്ച് വിളകൊയ്യാനുള്ള കുല്‍സിതനീക്കങ്ങളിലാണ് സംഘപരിവാരം.
പശുവിന്റെയും പ്രണയത്തിന്റെയും പേരിലുള്ള തല്ലിക്കൊലകളും ആള്‍ക്കൂട്ടക്കൊലകളും അന്തമില്ലാതെ തുടരുകയാണ്. രാഷ്ട്രപിതാവിന്റെ പ്രതിരൂപത്തിലേക്ക് വീണ്ടും വീണ്ടും നിറയൊഴിച്ചുകൊണ്ട് ഗോഡ്‌സേയുടെ പ്രേതങ്ങള്‍ അരങ്ങുതകര്‍ത്താടുന്നു. മുസ്്‌ലിംകള്‍ക്കും ദലിതുകള്‍ക്കുമെതിരായ അതിക്രമങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നു. വിയോജിക്കുന്നവരെയും വിമര്‍ശിക്കുന്നവരെയും കൊന്നുതീര്‍ത്ത് ജനാധിപത്യത്തിന് ശവക്കുഴി തോണ്ടാനുള്ള തീവ്രയത്‌നത്തിലാണ് ഹിന്ദുത്വ തീവ്രസംഘടനകള്‍. രാജ്യത്ത് വെറുപ്പിന്റെ ഫാക്ടറികള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണവര്‍. ഈ പശ്ചാത്തലത്തിലാണ് വെറുപ്പിന്റെ രാഷ്ടീയത്തെ പരാജയപ്പെടുത്തുക എന്ന സന്ദേശവുമായി യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും സംഘടിപ്പിച്ചിരിക്കുന്നതെന്ന് പോപുലര്‍ ഫ്രണ്ട് വ്യക്തമാക്കി.
RELATED STORIES
ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷനെതിരെ യുഎസില്‍ പരാതി
5 July 2025 4:27 AM GMTയുഎസിലെ ടെക്സസില്‍ മിന്നല്‍ പ്രളയം; 24 മരണം, 25 പേരെ കാണാതായി
5 July 2025 3:44 AM GMTനിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു
5 July 2025 3:40 AM GMTബിജെപി നേതാവിനെ വെടിവച്ചു കൊന്നു
5 July 2025 2:58 AM GMTഗുജറാത്തില്‍ അനധികൃത മരുന്ന് പരീക്ഷണം; 741 മരണത്തില്‍ അന്വേഷണം
5 July 2025 2:42 AM GMTവെടിനിര്‍ത്തല്‍ ചര്‍ച്ചയാവാമെന്ന് ഹമാസ്
5 July 2025 2:35 AM GMT