Kerala

ഗിഫ്റ്റ് സിറ്റി പദ്ധതി: ഇടനിലക്കാരെ ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍

ഏറ്റവും പുതിയ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ആണ് അയ്യമ്പുഴ വില്ലേജിലെ ഗിഫ്റ്റ് സിറ്റി പ്രോജക്ടിനായി ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നത്.ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം നല്‍കുന്നത് ന്യായവും , സുതാര്യവും ആയ 2013ലെ ഭൂമിയേറ്റെടുക്കല്‍ നിയമ (ലാറ) പ്രകാരം ആയിരിക്കും. 'ലാറ പ്രകാരം ഭൂമി ഏറ്റെടുക്കുന്നതിന്റെ ആത്യന്തികമായ ഗുണഭോക്താക്കള്‍ ഭൂവുടമകള്‍ തന്നെയാകും. ഇതുമായി ബന്ധപ്പെട്ട എന്താവശ്യങ്ങള്‍ക്കും ഭൂവുടമകള്‍ ബ്രോക്കര്‍മാരെയോ വ്യാജ സഹായികളെയോ സമീപിക്കേണ്ടതില്ല

ഗിഫ്റ്റ് സിറ്റി പദ്ധതി: ഇടനിലക്കാരെ ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍
X

കൊച്ചി: നിര്‍ദ്ദിഷ്ട ഗിഫ്റ്റ് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഇടപാടുകളില്‍ ബ്രോക്കര്‍മാരേയും ഇടനിലക്കാരേയും ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ്.ഏറ്റവും പുതിയ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ആണ് അയ്യമ്പുഴ വില്ലേജിലെ ഗിഫ്റ്റ് സിറ്റി പ്രോജക്ടിനായി ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നത്.ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം നല്‍കുന്നത് ന്യായവും , സുതാര്യവും ആയ 2013ലെ ഭൂമിയേറ്റെടുക്കല്‍ നിയമ (ലാറ) പ്രകാരം ആയിരിക്കും. 'ലാറ പ്രകാരം ഭൂമി ഏറ്റെടുക്കുന്നതിന്റെ ആത്യന്തികമായ ഗുണഭോക്താക്കള്‍ ഭൂവുടമകള്‍ തന്നെയാകും. ഇതുമായി ബന്ധപ്പെട്ട എന്താവശ്യങ്ങള്‍ക്കും ഭൂവുടമകള്‍ ബ്രോക്കര്‍മാരെയോ വ്യാജ സഹായികളെയോ സമീപിക്കേണ്ടതില്ല. ഏതാവശ്യത്തിനും സര്‍ക്കാരിനെ ആണ് സമീപിക്കേണ്ടതെന്നു ജില്ലാ കലക്ടര്‍ പറഞ്ഞു.

എല്ലാ ഭൂവുടമകള്‍ക്കും അവരുടെ സ്വത്തിന് ന്യായമായ വില ലഭിക്കും, പദ്ധതിയെപ്പറ്റിയും നടപടികളെക്കുറിച്ചും വിശദീകരിക്കാന്‍ ഉടന്‍തന്നെ ജനപ്രധിനിധികളുടെയും വ്യവസായ വകുപ്പ് പ്രതിനിധികളുടെയും യോഗം ചേരുന്നുണ്ട്. വികസനത്തിന് എതിരല്ലാത്ത അയ്യമ്പുഴ നിവാസികളിലേക്കു ജനപ്രധിനിധികളിലൂടെ കൃത്യമായ വിവരങ്ങള്‍ എത്തുന്നതോടെ അഭ്യൂഹങ്ങള്‍ക്ക് വിരാമം ആകും. വ്യവസായ വകുപ്പിന്റെ കീഴിലുള്ള ഈ പദ്ധതി പ്രദേശവാസികള്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ ലഭ്യത ഉറപ്പു വരുത്തുന്നതും പ്രദേശത്തെ പുരോഗതിയിലേക്ക് നയിക്കുന്നതുമാണ്.

മുതിര്‍ന്ന ഉദ്യോഗസ്ഥരെയും പൊതു പ്രതിനിധികളെയും അറിയാമെന്ന് ലാന്‍ഡ് ബ്രോക്കര്‍മാര്‍ തെറ്റിദ്ധരിപ്പിച്ചേക്കാം, എന്നാല്‍ അത്തരം സാഹചര്യങ്ങളില്‍ വഞ്ചിതരാകാതെ ഉചിതമായ അധികാരികളോട് പരാതിപ്പെടണം. ആളുകളെ വഴിതെറ്റിക്കുന്നതിനായി വ്യാജ പ്രചാരണം നടത്തുന്ന അനധികൃത ബ്രോക്കര്‍മാര്‍ക്കും സാമൂഹിക വിരുദ്ധര്‍ക്കും എതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it