Kerala

അരൂരില്‍ കായലില്‍ ചാടിയ വിദ്യാര്‍ഥിനിക്കായി തിരച്ചില്‍ തുടരുന്നു

എരമല്ലൂര്‍ എഴുപുന്ന സ്വദേശിനായായ ജിസ്ന(20)യാണ് കായില്‍ ചാടിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. കലൂരിലെ സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിനിയാണ്

അരൂരില്‍ കായലില്‍ ചാടിയ വിദ്യാര്‍ഥിനിക്കായി തിരച്ചില്‍ തുടരുന്നു
X

കൊച്ചി: അരൂര്‍-കുമ്പളം പാലത്തില്‍ നിന്ന് വിദ്യാര്‍ഥിനി കായലിലേക്ക് ചാടി.അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുന്നു.എരമല്ലൂര്‍ എഴുപുന്ന സ്വദേശിനായായ ജിസ്ന(20)യാണ് കായില്‍ ചാടിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. കലൂരിലെ സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിനിയാണ്.ഇന്ന് രാവിലെ എട്ടോടെയാണ് സംഭവം.കുടയും ബാഗും പാലത്തില്‍ വച്ച ശേഷം പെണ്‍കുട്ടി കായലിലേക്ക് ചാടുകയായിരുന്നു. പെണ്‍കുട്ടി കായലില്‍ ചാടുന്നത് ശ്രദ്ധയില്‍പ്പെട്ട വഴിയാത്രക്കാരാണ് വിവരം പോലിസിലും ഫയര്‍ ഫോഴ്‌സിലും കൈമാറിയത്. പെണ്‍കുട്ടിയെ കണ്ടെത്തുന്നതിനായി കലക്ടറുടെ നിര്‍ദ്ദേശപ്രകാരം സ്‌കൂബ ടീം അടക്കം തിരച്ചില്‍ നടത്തിവരികയാണ്.

Next Story

RELATED STORIES

Share it