Kerala

എറണാകുളം പുതുവൈപ്പില്‍ രാജ്യന്തര കണ്ടല്‍ പഠന കേന്ദ്രം വരുന്നു

രാജ്യത്ത് അപൂര്‍വ്വമായി മാത്രം കാണുന്ന കണ്ടല്‍ കന്യാവനങ്ങളുടെ തുരുത്താണ് 50ഏക്കറിലായി പരന്ന് കിടക്കുന്ന കുഫോസിന്റെ പുതുവെപ്പ് സ്റ്റേഷന്‍. കുഫോസിന്റെ സ്‌കൂള്‍ ഓഫ് ഫിഷറി എന്‍വയര്‍മെന്റാണ്് പുതുവൈപ്പ് ഫിഷറീസ് സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്നത്. പലതരം കണ്ടല്‍ ചെടികളുടെയും അനവധി ഓരു ജല മല്‍സ്യങ്ങളുടെയും പലതരം ഞണ്ടുകളുടെയും ദേശാടന കിളികള്‍ അടക്കം നിരവധി ജലപക്ഷികളുടെയും സ്വഭാവികമായ ആവാസവ്യവസ്ഥയും പ്രജനകേന്ദ്രവുമാണ് ഈ കണ്ടല്‍ കന്യാവനങ്ങള്‍

എറണാകുളം പുതുവൈപ്പില്‍ രാജ്യന്തര കണ്ടല്‍ പഠന കേന്ദ്രം വരുന്നു
X

കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയുടെ (കുഫോസ്) പുതുവൈപ്പ് ഫിഷറീസ് സ്റ്റേഷന്‍ കണ്ടല്‍കാടുകളുടെ രാജ്യാന്തര പഠന കേന്ദ്രമായി ഉയരുന്നു. ഫിഷറീസ് സ്റ്റേഷനില്‍ നടന്ന പരിസ്ഥിതി - ഫിഷറീസ് ശാസ്ത്രഞ്ജരുടെയും ഗവേഷകരുടെയും ദേശിയ സമ്മേളനമാണ് ഈ തീരുമാനെമെടുത്തത്. രാജ്യത്ത് അപൂര്‍വ്വമായി മാത്രം കാണുന്ന കണ്ടല്‍ കന്യാവനങ്ങളുടെ തുരുത്താണ് 50ഏക്കറിലായി പരന്ന് കിടക്കുന്ന കുഫോസിന്റെ പുതുവെപ്പ് സ്റ്റേഷന്‍. കുഫോസിന്റെ സ്‌കൂള്‍ ഓഫ് ഫിഷറി എന്‍വയര്‍മെന്റാണ്് പുതുവൈപ്പ് ഫിഷറീസ് സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്നത്. പലതരം കണ്ടല്‍ ചെടികളുടെയും അനവധി ഓരു ജല മല്‍സ്യങ്ങളുടെയും പലതരം ഞണ്ടുകളുടെയും ദേശാടന കിളികള്‍ അടക്കം നിരവധി ജലപക്ഷികളുടെയും സ്വഭാവികമായ ആവാസവ്യവസ്ഥയും പ്രജനകേന്ദ്രവുമാണ് ഈ കണ്ടല്‍ കന്യാവനങ്ങള്‍.

ലോകത്തിന്റെ പലഭാഗത്തുനിന്നും ഗവേഷകര്‍ കണ്ടല്‍ ചെടികളെയും ആവാസവ്യവസ്ഥയെയും കുറിച്ച് പഠിക്കാന്‍ ഇവിടെ എത്തുന്നു. ഇത് കണക്കിലെടുത്താണ് പരിസ്ഥിതി-ഫിഷറീസ് ശാസ്ത്രഞ്ജരുടെ സമ്മേളനം പുതുവൈപ്പ് ഫിഷറീസ് സ്റ്റേഷനെ രാജ്യാന്തര പഠനകേന്ദ്രമാക്കി ഉയര്‍ത്തണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. കുഫോസ് ഗവേണിങ്ങ് കൌണ്‍സില്‍ അംഗീകാരം നല്‍കിയാലുടന്‍ പദ്ധതി നടപ്പിലാക്കുമെന്ന് കുഫോസ് വൈസ് ചാന്‍സലര് ഡോ.എ.രാമചന്ദ്രന്‍ പറഞ്ഞു. കണ്ടല്‍ കന്യാവനങ്ങളുടെ സ്വഭാവികതയ്ക്ക്കും പുതുവൈപ്പിലെ ജനങ്ങളുടെ ജീവതത്തിനും ജീവനോപാധികള്‍ക്കും യാതൊരു തരത്തിലുള്ള ആഘാതവും വരാത്ത തരത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.കണ്ടല്‍വനങ്ങള്‍, ഓര്‍ഗാനിക് അക്വാകള്‍ച്ചര്‍ എന്നിവയുടെ അന്താരാഷ്ട്ര പഠന കേന്ദ്രം ആയി ഉയര്‍ത്തുന്നതിനോടൊപ്പം പരിസഥിതി പഠനത്തിന് പ്രാധാന്യം നല്‍കുന്ന എണ്‍വയര്‍മെന്റല്‍ ടൂറിസം കേന്ദ്രവുമായ പുതുവെപ്പ് സ്റ്റേഷനെ ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.

Next Story

RELATED STORIES

Share it