പഴന്തോട്ടം പള്ളിയില്‍ യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം; രണ്ടു പേര്‍ക്ക് കുത്തറ്റു
പഴന്തോട്ടം സ്വദേശികളായ ചിറ്റിലപ്പാറ അഖില്‍ എല്‍ദോ (22), മണപ്പിള്ളിക്കുടി ജെയിസന്‍ വര്‍ഗീസ് (21) എന്നിവര്‍ക്കാണ് കുത്തറ്റത്.ഇന്നലെ വൈകിട്ട് നാലോടെയാണ് പള്ളിയില്‍ സംഘര്‍ഷമുണ്ടായത്. യാക്കോബായ വിഭാഗം 23, 24 തിയതികളില്‍ നടത്തുന്ന പെരുന്നാളിന്റെ ബാനറും, പള്ളിയുടെ പേരെഴുതിയ ബോര്‍ഡും ഓര്‍ത്തഡോക്‌സ് വിഭാഗം നശിപ്പിച്ചെന്നാരോപിച്ചുണ്ടായ തര്‍ക്കാണാ സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് പറയുന്നു

കൊച്ചി; കോലഞ്ചേരി പഴന്തോട്ടം സെന്റ് മേരീസ് പള്ളിയില്‍ ദു:ഖവെള്ളിയാഴ്ചയുണ്ടായ യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കത്തെതുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ട്് രണ്ടുപേര്‍ക്ക് കുത്തേറ്റു.10 ലധികം പേര്‍ക്ക് സംഘര്‍ഷത്തിലും പരിക്കറ്റു. പഴന്തോട്ടം സ്വദേശികളായ ചിറ്റിലപ്പാറ അഖില്‍ എല്‍ദോ (22), മണപ്പിള്ളിക്കുടി ജെയിസന്‍ വര്‍ഗീസ് (21) എന്നിവര്‍ക്കാണ് കുത്തറ്റത് ഇവരെ ആലവുയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവരെക്കൂടാതെ പുത്തന്‍കുരിശ് സ്വദേശി റെജി,പഴന്തോട്ടം സ്വദേശി നമീഷ്,ഗ്രിന്റോ,ബിനീഷ് അടക്കമുള്ളവര്‍ക്ക് സംഘര്‍ഷത്തിലും പരിക്കറ്റു ഇവരെ കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ മൂവാറ്റുപുഴ ഡിവൈ എസ്പിയുടെ നേതൃത്വത്തില്‍ പള്ളിയില്‍ വന്‍ പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.
ഇന്നലെ വൈകിട്ട് നാലോടെയാണ് പള്ളിയില്‍ സംഘര്‍ഷമുണ്ടായത്. യാക്കോബായ വിഭാഗം 23, 24 തിയതികളില്‍ നടത്തുന്ന പെരുന്നാളിന്റെ ബാനറും, പള്ളിയുടെ പേരെഴുതിയ ബോര്‍ഡും ഓര്‍ത്തഡോക്‌സ് വിഭാഗം നശിപ്പിച്ചെന്നാരോപിച്ചുണ്ടായ തര്‍ക്കാണാ സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് പറയുന്നു. ഏറെ നാളായി ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന പള്ളിയാണ് പഴന്തോട്ടം സെന്റ് മേരീസ് പള്ളി. ഇവിടെ ഇരുവിഭാഗവും തവണകളായി ആരാധന നടത്തിവരുന്നതിനിടെ രണ്ടുമാസം മുമ്പ് ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിച്ച് നിയന്ത്രണം ഏറ്റെടുത്തിരുന്നു. ഇതേ ചൊല്ലിയുള്ള സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് ഇന്നലെ വീണ്ടും തര്‍ക്കമുണ്ടായത്. ദു:ഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ യാക്കോബായ വിഭാഗം ഇന്നലെ പള്ളിക്കരികിലുള്ള സണ്‍ഡേ സ്‌കൂള്‍ ഹാളില്‍ പത്തരയോടെ പൂര്‍ത്തിയാക്കി മടങ്ങിയിരുന്നു. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ശുശ്രൂഷകള്‍ പള്ളിയില്‍ എട്ടരയോടെയാണ് ആരംഭിച്ചത്. ഇതിനുശേഷമാണ് ബോര്‍ഡും, ബാനറും നശിപ്പിച്ചതെന്ന് യാക്കോബായ വിഭാഗം ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ടു ഒരാളെ പുത്തന്‍കുരിശ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
RELATED STORIES
ലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT