Kerala

പാലാരിവട്ടം മേല്‍പ്പാലം: നിര്‍മാണത്തില്‍ ഗുരുതര പാളീച്ചയെന്ന് വിദഗ്ദ സംഘം; ഗതാഗത യോഗ്യമാകാന്‍ മൂന്നു മാസം വേണ്ടിവരുമെന്ന് സൂചന

ചെന്നൈ ഐഐടിയില്‍ നിന്നുള്ള സംഘമാണ് ഇന്നലെ പാലത്തില്‍ പരിശോധനയ്ക്ക് എത്തിയത്. രൂപകല്‍പ്പനയില്‍ തുടങ്ങി നിര്‍മ്മാണത്തില്‍ വരെ ഗുരുതര പാളിച്ച ഉണ്ടെന്നാണ് ഐഐടി വിദഗ്ധനായ അളക സുന്ദരമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ കണ്ടെത്തല്‍. പാലാരിവട്ടം പാലം സന്ദര്‍ശിച്ച പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും കഴിഞ്ഞ ദിവസം ഇതെ അഭിപ്രായം ഉന്നയിച്ചിരുന്നു. പാലം നിര്‍മ്മാണത്തില്‍ വന്‍ അഴിമതിയും ക്രമക്കേടും തെളിഞ്ഞ സാഹചര്യത്തില്‍ വിജലന്‍സ് അന്വേഷണത്തിനും മന്ത്രി ഉത്തരവിട്ടിരുന്നു

പാലാരിവട്ടം മേല്‍പ്പാലം: നിര്‍മാണത്തില്‍ ഗുരുതര പാളീച്ചയെന്ന് വിദഗ്ദ സംഘം; ഗതാഗത യോഗ്യമാകാന്‍ മൂന്നു മാസം വേണ്ടിവരുമെന്ന് സൂചന
X

കൊച്ചി: നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്ന് കൊടുത്ത് മൂന്ന് വര്‍ഷം പോലും പൂര്‍ത്തിയാകും മുമ്പേ വീണ്ടും അടച്ചിട്ട് അറ്റകുറ്റ പണി നടത്തേണ്ടി വന്ന ദേശീയ പാതയിലെ പാലാരിവട്ടം മേല്‍പ്പാലത്തിന് ഗുരുതര നിര്‍മ്മാണ പാളിച്ചയുണ്ടെന്ന് വിദഗ്ധ സംഘം. ചെന്നൈ ഐഐടിയില്‍ നിന്നുള്ള സംഘമാണ് ഇന്നലെ പാലത്തില്‍ പരിശോധനയ്ക്ക് എത്തിയത്. രൂപകല്‍പ്പനയില്‍ തുടങ്ങി നിര്‍മ്മാണത്തില്‍ വരെ ഗുരുതര പാളിച്ച ഉണ്ടെന്നാണ് ഐഐടി വിദഗ്ധനായ അളക സുന്ദരമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ കണ്ടെത്തല്‍. പാലാരിവട്ടം പാലം സന്ദര്‍ശിച്ച പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും കഴിഞ്ഞ ദിവസം ഇതെ അഭിപ്രായം ഉന്നയിച്ചിരുന്നു. പാലം നിര്‍മ്മാണത്തില്‍ വന്‍ അഴിമതിയും ക്രമക്കേടും തെളിഞ്ഞ സാഹചര്യത്തില്‍ വിജലന്‍സ് അന്വേഷണത്തിനും മന്ത്രി ഉത്തരവിട്ടിരുന്നു.

52 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പാലത്തിന് രണ്ടര വര്‍ഷം മാത്രമാണ് പഴക്കമുള്ളത്. പാലം തുറന്ന് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ പാലത്തിലെ റോഡിലെ ടാറിളകി തുടങ്ങിയിരുന്നു. പാലത്തിന്റെ എക്സ്പാന്‍ഷന്‍ ജോയിന്ററുകളുടെയും പാലത്തെ താങ്ങി നിര്‍ത്തുന്ന ബെയറിംഗുകളുടെയും നിര്‍മ്മാണത്തിലുണ്ടായ ഗുരുതരമായ വീഴ്ചയാണ് ബലക്ഷയത്തിലേക്ക് നയിച്ചതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. നിര്‍മ്മാണ ചെലവ് കുറയ്ക്കാന്‍ കരാറുകാരും കമ്പനിയും ശ്രമിച്ചതാകാം ഇത്തരമൊരു അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചതെന്നും നിര്‍മാണ രംഗത്തെ വിദഗ്ധര്‍ പറയുന്നു. പാലത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിള്ളലുകളും കണ്ടെത്തിയിരുന്നു.പാലം നിര്‍മാണത്തിലെ വീഴ്ചയുടെ ഉത്തരവാദിത്വത്തില്‍ നിന്നും കിറ്റ്‌കോ, റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷന്‍, കരാറെടുത്ത ആര്‍ഡിഎസ് എന്ന കമ്പനി എന്നിവര്‍ക്ക് ഒഴിവാകാന്‍ കഴിയില്ലെന്നും മുഴുവന്‍ എന്‍ജിനീയര്‍ മാരും ഉത്തരവാദികളായിരിക്കുമെന്നുമാണ് മന്ത്രി സുധാകരന്‍ വ്യക്തമാക്കിയത്.ഒരു മാസം പാലം അടച്ചിടുമെന്നാണ് നേരത്തെ പറഞ്ഞിരുന്നതെങ്കിലും മൂന്നു മാസമെങ്കിലും കഴിയാതെ പാലം ഗതാഗതയോഗ്യമാകില്ലെന്നാണ് വിദഗ്ദ സംഘം പറയുന്നത്. പാലം അടച്ചിട്ടതോടെ രൂക്ഷമായ ഗതാഗത കുരുക്കാണ് കൊച്ചി നഗരം നേരിടുന്നത്. ഇടറോഡുകള്‍ വരെ ഗതാഗതകുരുക്കില്‍ വീര്‍പ്പു മുട്ടുന്നു കാഴ്ചയാണ് കൊച്ചിയില്‍ കാണുന്നത്.

Next Story

RELATED STORIES

Share it