എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനില്‍ രാജി വെച്ചു
പാര്‍ടി നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് താന്‍ രാജിവെച്ചതെന്ന് ആശാ സനില്‍ തേജസ് ന്യുസിനോട് പറഞ്ഞു.രണ്ടരവര്‍ഷത്തിനു ശേഷം മാറണമെന്ന് ധാരണയുണ്ടായിരുന്നുവെന്നാണ് നേതൃത്വം പറഞ്ഞതെന്ന് ആശാ സനില്‍ പറഞ്ഞു. ആശാ സനിലിനു പകരം കോണ്‍ഗ്രസിലെ തന്നെ മൂവാറ്റുപുഴയില്‍ നിന്നുള്ള ജില്ലാ പഞ്ചായത്തംഗം ഡോളിയായിരിക്കും പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകുകയെന്നാണ് വിവരം.

കൊച്ചി:എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ കോണ്‍ഗ്രസിലെ ആശാ സനില്‍ രാജി വെച്ചു.ഇന്ന് ഉച്ചയോടെയാണ് സെ്ര്രകട്ടറിക്ക് രാജി സമര്‍പ്പിച്ചത്.പാര്‍ടി നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് താന്‍ സ്ഥാനം രാജിവെച്ചതെന്ന് ആശാ സനില്‍ തേജസ് ന്യുസിനോട് പറഞ്ഞു.രണ്ടരവര്‍ഷത്തിനു ശേഷം മാറണമെന്ന് ധാരണയുണ്ടായിരുന്നുവെന്നാണ് നേതൃത്വം പറഞ്ഞതെന്ന് ആശാ സനില്‍ പറഞ്ഞു. പുതിയ പ്രസിഡന്റ് ആരാകണമെന്ന് പാര്‍ടിയാണ് തീരുമാനിക്കുന്നതെന്നും ആരാണെന്ന് തനിക്കറിയില്ലെന്നും ആശാ സനില്‍ പറഞ്ഞു.
അതേ സമയം.ആശാ സനിലിനു പകരം കോണ്‍ഗ്രസിലെ തന്നെ മൂവാറ്റുപുഴയില്‍ നിന്നുള്ള ജില്ലാ പഞ്ചായത്തംഗം ഡോളിയായിരിക്കും പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകുകയെന്നാണ് വിവരം.ആശാ സനിലും ഡോളിയും ഐ ഗ്രൂപ്പുകാരാണ്. തുടക്കത്തില്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന സമയത്ത് തര്‍ക്കം വന്നതിനെ തുടര്‍ന്ന് രണ്ടര വര്‍ഷം വീതം കാലയളവ് നിശ്ചയിച്ചിരുന്നുവെന്നും ഇതു പ്രകാരണ് ഇപ്പോഴത്തെ ഈ മാറ്റമെന്നാണ് ഐ വിഭാഗം നേതാക്കള്‍ പറയുന്നത്.രണ്ടര വര്‍ഷം നേരത്തെ തന്നെ കഴിഞ്ഞിരുന്നു. എന്നാല്‍ ഒരോരോ കാരണത്താല്‍ സ്ഥാനമാറ്റം നീണ്ടു പോകുകയായിരുന്നുവത്രെ.
RELATED STORIES
രാമനവമി സംഘര്‍ഷം; പോലിസ് വെടിവയ്പില്‍ പരിക്കേറ്റയാള്‍ കൊല്ലപ്പെട്ടു
31 March 2023 5:13 PM GMTസ്കൂള്‍ കലോല്‍സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMT