Kerala

ഇ.പി.എഫ്.ഒ തൊഴിലുടമകള്‍ക്കായി നടപടിക്രമം ലഘൂകരിക്കുന്നു

ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍, തൊഴിലുടമകള്‍ക്ക് സാധാരണ പോലെ പ്രവര്‍ത്തിക്കാന്‍ കഴിയാത്തതിനാല്‍ അവരുടെ ഡിജിറ്റല്‍ ഒപ്പുകള്‍ അല്ലെങ്കില്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഇ-സൈന്‍ എന്നിവ ഇ.പി.എഫ്.ഒ പോര്‍ട്ടലില്‍ ഉപയോഗിക്കുന്നതിന് തടസം നേരിടുന്നുണ്ട്.

ഇ.പി.എഫ്.ഒ തൊഴിലുടമകള്‍ക്കായി നടപടിക്രമം ലഘൂകരിക്കുന്നു
X

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍, തൊഴിലുടമകള്‍ക്ക് സാധാരണ പോലെ പ്രവര്‍ത്തിക്കാന്‍ കഴിയാത്തതിനാല്‍ അവരുടെ ഡിജിറ്റല്‍ ഒപ്പുകള്‍ അല്ലെങ്കില്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഇ-സൈന്‍ എന്നിവ ഇ.പി.എഫ്.ഒ പോര്‍ട്ടലില്‍ ഉപയോഗിക്കുന്നതിന് തടസം നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ കൂടുതല്‍ സുഗമമാക്കുന്നതിന് വിവിധ അഭ്യര്‍ഥനകള്‍ ഇ- മെയില്‍ വഴിയും സ്വീകരിക്കാന്‍ ഇ.പി.എഫ്.ഒ തീരുമാനിച്ചു. കൃത്യമായി ഒപ്പിട്ട അപേക്ഷയുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് തൊഴിലുടമയ്ക്ക് റീജണല്‍ ഓഫീസിലേക്ക് ഇ- മെയില്‍ വഴി അയയ്ക്കാം. കെവൈസി അറ്റസ്റ്റേഷന്‍, ട്രാന്‍സ്ഫര്‍ ക്ലെയിം അറ്റസ്റ്റേഷന്‍ തുടങ്ങിയ നിരവധി പ്രധാന ജോലികള്‍ തൊഴിലുടമ അധികാരപ്പെടുത്തിയവര്‍ അവരുടെ ഡിജിറ്റല്‍ സിഗ്‌നേച്ചറുകള്‍ (ഡി.എസ്.സി) അല്ലെങ്കില്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഇ-സൈന്‍ ഉപയോഗിച്ച് ഇ.പി.എഫ്.ഒ പോര്‍ട്ടലില്‍ ഓണ്‍ലൈനായി ചെയ്യുന്നു. ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ അല്ലെങ്കില്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഇസൈന്‍ ഉപയോഗിക്കുന്നതിന് റീജിയണല്‍ ഓഫീസുകളില്‍ നിന്ന് ഒറ്റത്തവണ അനുമതി ആവശ്യമാണ്. ലോക്ഡൗണ്‍ മൂലം നിരവധി തൊഴിലുടമകള്‍ക്കു റീജണല്‍ ഓഫീസുകളിലേക്ക് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ അപേക്ഷകള്‍ അയയ്ക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.അധികാരപ്പെട്ട ഉദ്യോഗസ്ഥരുടെ ഡിജിറ്റല്‍ ഒപ്പുകള്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും ഡോംഗിള്‍ കണ്ടെത്താന്‍ കഴിയാത്ത സ്ഥാപനങ്ങള്‍ക്ക് തൊഴിലുടമയുടെ പോര്‍ട്ടലിലേക്ക് ലോഗിന്‍ ചെയ്യാനും ഇതിനകം രജിസ്റ്റര്‍ ചെയ്ത അംഗീകൃതഒപ്പുകളുടെ രജിസ്‌ട്രേഷനായി ലിങ്ക് വഴി അവരുടെ ഇ- സൈന്‍ രജിസ്റ്റര്‍ ചെയ്യാനും കഴിയും. അംഗീകൃത ഡിജിറ്റല്‍ സിഗ്‌നേച്ചറിലുള്ള അവരുടെ പേര് അവരുടെ ആധാറിനു സമാനമാണെങ്കില്‍ ഇ-സൈന്‍ രജിസ്‌ട്രേഷന് വേറെ അനുമതി ആവശ്യമില്ല.

Next Story

RELATED STORIES

Share it