Kerala

സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരായ പ്രതികാരനടപടി അവസാനിപ്പിക്കുക; വേറിട്ട പ്രതിഷേധവുമായി സ്ത്രീകള്‍

സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങള്‍ അവസാനിക്കുന്നില്ല, കള്ളക്കേസ് ചുമത്തി തുറുങ്കിലടച്ചവരെ ഉടന്‍ മോചിപ്പിക്കുക, കേന്ദ്രസര്‍ക്കാര്‍ പ്രതികാര നടപടി അവസാനിപ്പിക്കുക, ഡല്‍ഹി വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയ ബിജെപി നേതാക്കളായ കപില്‍ മിശ്ര, അനുരാഗ് താക്കൂര്‍ എന്നിവരെ അറസ്റ്റുചെയ്യുക എന്നീ പ്ലക്കാഡുകളുമായാണ് സ്ത്രീകള്‍ പ്രതിഷേധിച്ചത്.

സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരായ പ്രതികാരനടപടി അവസാനിപ്പിക്കുക; വേറിട്ട പ്രതിഷേധവുമായി സ്ത്രീകള്‍
X

ഈരാറ്റുപേട്ട: സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരേ ആര്‍എസ്എസ് നിയന്ത്രിത കേന്ദ്രസര്‍ക്കാര്‍ തുടരുന്ന പ്രതികാരനടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വന്തം വീടുകളെ സമരകേന്ദ്രമാക്കി വിമന്‍ ഇന്ത്യാ മൂവ്മെന്റ്. സമരഭവനം എന്ന പേരില്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിലും വിമന്‍ ഇന്ത്യാ മൂവ്മെന്റ് പ്രതിഷേധം സംഘടിപ്പിച്ചു.


സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങള്‍ അവസാനിക്കുന്നില്ല, കള്ളക്കേസ് ചുമത്തി തുറുങ്കിലടച്ചവരെ ഉടന്‍ മോചിപ്പിക്കുക, കേന്ദ്രസര്‍ക്കാര്‍ പ്രതികാര നടപടി അവസാനിപ്പിക്കുക, ഡല്‍ഹി വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയ ബിജെപി നേതാക്കളായ കപില്‍ മിശ്ര, അനുരാഗ് താക്കൂര്‍ എന്നിവരെ അറസ്റ്റുചെയ്യുക എന്നീ പ്ലക്കാഡുകളുമായാണ് സ്ത്രീകള്‍ പ്രതിഷേധിച്ചത്. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു സമരഭവനം സംഘടിപ്പിച്ചത്.


ജില്ലയില്‍ വ്യാപകമായി പ്രതിഷേധം നടത്തി. കൊവിഡ് 19 ലോകത്തെ ഭീതിയിലാക്കിയ പശ്ചാത്തലത്തില്‍ പോലും രാജ്യത്ത് വംശീയതയും മതവിദ്വേഷവും നടപ്പാക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസ് ഇന്ത്യയുടെ സമാധാനം തകര്‍ക്കുന്ന മാരകവൈറസാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണെന്ന് വിമന്‍ ഇന്ത്യാ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് റസിയ ഷെഹീര്‍ പറഞ്ഞു.


അടച്ചുപൂട്ടിയ സാഹചര്യം മുതലെടുത്ത് കേന്ദ്രസര്‍ക്കാര്‍ മനുഷ്യാവകാശപ്രവര്‍ത്തകരെയും വിദ്യാര്‍ഥികളെയും ഗര്‍ഭിണികളെ വരെയും നിര്‍ദാക്ഷിണ്യം ഏകാന്തതടവിലാക്കുന്നു. പൗരത്വ പ്രക്ഷോഭകരെ വേട്ടയാടുന്ന ഡല്‍ഹി പോലിസ് ഗര്‍ഭിണിയായ സഫൂറ സര്‍ഗറിനോട് പോലും കരുണ കാണിക്കുന്നില്ല. മനുഷ്യത്വവിരുദ്ധമായ സംഘപരിവാര ഫാഷിസത്തിനെതിരേ അടുക്കളകള്‍പോലും സമരഭൂമിയായി മാറുന്ന നാളുകളാണ് വരാനിരിക്കുന്നതെന്ന് റസിയ കൂട്ടിച്ചേര്‍ത്തു.


Next Story

RELATED STORIES

Share it