Kerala

കാട്ടാന മാലിന്യടാങ്കില്‍ വീണു; രക്ഷാപ്രവര്‍ത്തനം തുടങ്ങിയില്ലെന്ന് ആക്ഷേപം

പെരിയാര്‍ ഹൗസിലെ മലിന ജലം സംഭരിക്കുന്ന പത്തടിയോളം താഴ്ചയുള്ള ടാങ്കില്‍ എട്ടടിയോളം വെള്ളമുണ്ട്

കാട്ടാന മാലിന്യടാങ്കില്‍ വീണു; രക്ഷാപ്രവര്‍ത്തനം തുടങ്ങിയില്ലെന്ന് ആക്ഷേപം
X

ഇടുക്കി: തേക്കടിയില്‍ കാട്ടാന മാലിന്യടാങ്കില്‍ വീണു. മണിക്കൂറുകള്‍ പിന്നിട്ടിട്ടും ആനയെ രക്ഷപ്പെടുത്താനുള്ള നടപടികള്‍ വനം വകുപ്പ് തുടങ്ങിയില്ലെന്ന് ആക്ഷേപമുണ്ട്. തേക്കടി ബോട്ട്‌ലാന്റിങിന് സമീപം പ്രവര്‍ത്തിക്കുന്ന കെടിഡിസിയുടെ ഹോട്ടലായ പെരിയാര്‍ ഹൗസിനു മുമ്പിലുള്ള മാലിന്യ ടാങ്കിലാണ് കാട്ടാന വീണത്. പെരിയാര്‍ ഹൗസിലെ മലിന ജലം സംഭരിക്കുന്ന പത്തടിയോളം താഴ്ചയുള്ള ടാങ്കില്‍ എട്ടടിയോളം വെള്ളമുണ്ട്. ഇന്ന് പുലര്‍ച്ചയാണു സംഭവം. പുലര്‍ച്ചെയെത്തിയ ആനക്കൂട്ടം കോണ്‍ക്രീറ്റ് ടാങ്കിന്റെ സ്ലാബിന് മുകളില്‍ കയറിയപ്പോള്‍ ടാങ്കിന്റെ സ്ലാബ് പൊട്ടിയാണ് ആന വീണതെന്നു സംശയിക്കുന്നു. പുറത്തിറങ്ങാന്‍ ആന പല തവണ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. അതേ സമയം സംഭവം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടും പെരിയാര്‍ കടുവ സങ്കേതത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ ആരും സ്ഥലത്തെത്തിയിട്ടില്ലെന്നും ആക്ഷേപമുണ്ട്.




Next Story

RELATED STORIES

Share it