Kerala

വൈദ്യുതി ബില്‍ അടയ്ക്കാന്‍ സാവകാശം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

നടപടി സ്വീകരിച്ച ശേഷം ചീഫ് സെക്രട്ടറിയും വൈദ്യുതി ബോര്‍ഡ് സെക്രട്ടറിയും 30 ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

വൈദ്യുതി ബില്‍ അടയ്ക്കാന്‍ സാവകാശം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
X

തിരുവനന്തപുരം: വൈദ്യുതി ചാര്‍ജ് അടയ്ക്കാന്‍ ഒന്നോ രണ്ടോ മാസത്തെ സാവകാശം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ലോക്ക് ഡൗണ്‍ കാരണം നിത്യജീവിതം പോലും മുന്നോട്ടുകൊണ്ടുപോവാന്‍ കഴിയാതെ ദുരിതമനുഭവിക്കുന്നക്ക് മെയ് 4 മുതല്‍ വൈദ്യുതി ബില്‍ അടയ്ക്കാനുള്ള സാമ്പത്തികശേഷിയില്ലെന്ന യാഥാര്‍ഥ്യം വൈദ്യുതി ബോര്‍ഡും സര്‍ക്കാരും ഗൗരവമായി പരിഗണിക്കണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ആവശ്യപ്പെട്ടു.

വൈദ്യുതി ബോര്‍ഡ് സെക്രട്ടറിയും ചീഫ് സെക്രട്ടറിയും ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ബില്ലടയ്ക്കാന്‍ സാവകാശം നല്‍കാനായില്ലെങ്കില്‍ സാമ്പത്തികസ്ഥിതി തീരെയില്ലാത്തവര്‍ക്ക് ബില്ലടയ്ക്കാന്‍ സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇക്കുറി ഭീമമായ തുകയാണ് ബില്ലിനത്തില്‍ വന്നിട്ടുള്ളത്.

ശമ്പളമുള്ളവര്‍ക്കും സാമ്പത്തികസ്ഥിതി ഉള്ളവര്‍ക്കും ഒഴികെ മറ്റാര്‍ക്കും ബില്ലടയ്ക്കാനുള്ള ശേഷിയില്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ലോക്ക് ഡൗണ്‍ നീട്ടിയെങ്കിലും തുക അടയ്ക്കാനുള്ള തിയ്യതി നീട്ടിയിട്ടില്ല. നടപടി സ്വീകരിച്ച ശേഷം ചീഫ് സെക്രട്ടറിയും വൈദ്യുതി ബോര്‍ഡ് സെക്രട്ടറിയും 30 ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. മനുഷ്യാവകാശപ്രവര്‍ത്തകനായ ഡോ. ഷാഹുല്‍ ഹമീദ് നല്‍കിയ പരാതിയിലാണ് നടപടി.

Next Story

RELATED STORIES

Share it