- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോഹ തോട്ടിയുപയോഗിക്കുമ്പോൾ വൈദ്യുതാഘാതം; 5 കൊല്ലത്തിനിടെ മരണമടഞ്ഞത് 132 പേർ
കഴിഞ്ഞകൊല്ലം മാത്രം 41 പേർക്കാണ് ലോഹ തോട്ടിയുപയോഗിക്കുമ്പോൾ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റത്. അതിൽ 21 പേരും തൽക്ഷണം മരണമടഞ്ഞു.
കോഴിക്കോട്: സമീപകാലത്ത് വൈദ്യുതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുണ്ടായ അപകടങ്ങളിൽ ഭൂരിഭാഗവും സംഭവിച്ചത് വൈദ്യുതി ലൈനുകൾക്ക് സമീപം ഇരുമ്പ്/അലുമിനിയം തോട്ടി ഉപയോഗിക്കുമ്പോൾ എന്ന് കണക്കുകൾ. നിരവധി പേർക്കാണ് ഇത്തരത്തിൽ വൈദ്യുതാഘാതമേറ്റ് ജീവഹാനിയുണ്ടാവുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തിട്ടുള്ളത്.
കഴിഞ്ഞകൊല്ലം മാത്രം 41 പേർക്കാണ് ലോഹ തോട്ടിയുപയോഗിക്കുമ്പോൾ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റത്. അതിൽ 21 പേരും തൽക്ഷണം മരണമടഞ്ഞു. 20 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇക്കൊല്ലം നാളിതുവരെ 7 പേരാണ് മരണമടഞ്ഞത്. 2 പേർക്ക് പൊള്ളലേറ്റു. 2017 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ മനസ്സിലാക്കാം ഈ അപകടസാധ്യതയുടെ ഗൗരവം. ലോഹതോട്ടി വില്ലനായി മാറിയപ്പോൾ ഇക്കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടെ 250 അപകടങ്ങളിലായി 132 പേരാണ് മരണമടഞ്ഞത്.
അപകടങ്ങളിലേറെയും സംഭവിച്ചത് വൈദ്യുതി ലൈനിനു സമീപത്തെ പ്ലാവിൽ നിന്നോ മാവിൽ നിന്നോ ഒക്കെ ഫലം ശേഖരിക്കുമ്പോഴാണ്. സൗകര്യപ്രദമായ തോട്ടിയായി രൂപാന്തരം പ്രാപിച്ച പഴയ ദൂരദർശൻ ആന്റിന പൈപ്പും അരയിഞ്ച് ജി ഐ പൈപ്പുമൊക്കെയാണ് ഇവിടെ വില്ലൻമാരാകുന്നത്. ആവശ്യാനുസരണം നീളം ക്രമീകരിക്കാവുന്ന അലുമിനിയം തോട്ടികളും ഇപ്പോൾ അഗ്രി ഹാർഡ്‌വെയർ ഷോപ്പുകളിൽ സുലഭമാണ്.
RELATED STORIES
ലൈംഗികാതിക്രമ കേസില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം
11 Dec 2024 8:08 AM GMTകുഴല്‍ കിണറില്‍ വീണ അഞ്ച് വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം മൂന്നാം...
11 Dec 2024 8:02 AM GMTസംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ കുതിപ്പ്
11 Dec 2024 6:12 AM GMTമാടായി കോളേജിലെ വിഷയം രമ്യമായി പരിഹരിക്കും; മുഖ്യമന്ത്രി ഏകാധിപതി: വി...
11 Dec 2024 5:54 AM GMTതേക്കടി ജലകന്യക ബോട്ടപകടം; കേസിന്റെ വിചാരണ നാളെ ആരംഭിക്കും
11 Dec 2024 5:36 AM GMTതെരുവുകളില്‍ റോബോട്ട് പോലിസിനെ വിന്യസിച്ച് ചൈന (വീഡിയോ)
11 Dec 2024 4:21 AM GMT