അപ്രതീക്ഷിത പരാജയമെന്ന് കോടിയേരി

പ്രവർത്തനത്തിൽ തെറ്റുകൾ സംഭവിച്ചിട്ടുണ്ടോയെന്ന് സംസ്ഥാന കമ്മറ്റി പരിശോധിക്കും. കേന്ദ്രത്തിൽ ബിജെപി ഭരണം അവസാനിക്കണമെന്ന എല്‍ഡിഎഫ് പ്രചരണം കോൺഗ്രസിന് സഹായകമായി.

അപ്രതീക്ഷിത പരാജയമെന്ന് കോടിയേരി

തിരുവനന്തപുരം: അപ്രതീക്ഷിത പരാജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനവിധി അംഗീകരിക്കുന്നു. പരാജയം അപ്രതീക്ഷിതമാണ്. പ്രവർത്തനത്തിൽ തെറ്റുകൾ സംഭവിച്ചിട്ടുണ്ടോയെന്ന് സംസ്ഥാന കമ്മറ്റി പരിശോധിക്കും.

കേന്ദ്രത്തിൽ ബിജെപി ഭരണം അവസാനിക്കണമെന്ന എല്‍ഡിഎഫ് പ്രചരണം കോൺഗ്രസിന് സഹായകമായി. ഒരു തരംഗമാണ് ഉണ്ടായത്. ന്യൂനപക്ഷങ്ങള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിന് വോട്ട് ചെയ്തു. പരാജയം താല്‍കാലികമാണ്. മുമ്പും ഇത്തരം പരാജയങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിനെ അതിജീവിക്കാന്‍ ഇടതു മുന്നണിക്ക് കഴിയും.

ഓരോ പാർലമെന്റ് മണ്ഡലം അടിസ്ഥാനത്തിലും പരിശോധിക്കുമെന്നും കോടിയേരി വ്യക്തമാക്കി. തെറ്റുണ്ടെങ്കില്‍ തിരുത്തും. സംഘടനാപ്രശ്‌നങ്ങള്‍ ഉണ്ടായില്ലെന്നും കോടിയേരി പറഞ്ഞു.

RELATED STORIES

Share it
Top