കെഎസ്ആര്‍ടിസി ബസുകളിലും സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലുമുളള സര്‍ക്കാര്‍ പരസ്യങ്ങള്‍ നീക്കാന്‍ നിര്‍ദേശം

കെഎസ്ആര്‍ടിസി ബസുകളില്‍ സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍ സംബന്ധിച്ച് നല്‍കിയിട്ടുളള പരസ്യങ്ങള്‍ 24 മണിക്കൂറിനകം നീക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ സൈറ്റുകളിലെ പരസ്യങ്ങള്‍ നീക്കാന്‍ വകുപ്പ് സെക്രട്ടറിമാരോടും നിര്‍ദ്ദേശിച്ചു.

കെഎസ്ആര്‍ടിസി ബസുകളിലും സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലുമുളള സര്‍ക്കാര്‍ പരസ്യങ്ങള്‍ നീക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം കര്‍ശനമാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍. സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലും കെഎസ്ആര്‍ടിസി ബസുകളിലും നല്‍കിയിട്ടുള്ള സര്‍ക്കാര്‍ പരസ്യങ്ങള്‍ 24 മണിക്കൂറിനകം നീക്കാന്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നിര്‍ദേശം നല്‍കി. വകുപ്പുതല ഉദ്യോഗസ്ഥന്‍മാരെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് നിര്‍ദേശം നല്‍കിയത്. സര്‍ക്കാര്‍ സൈറ്റുകളില്‍ മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ ചിത്രങ്ങളോ പരസ്യസ്വഭാവമുളള വാചകങ്ങളോ പാടില്ല.

പൊതുനിരത്തുകളുടെ വശങ്ങളിലും ഓഫീസുകള്‍ക്ക് മുന്നിലും നിയമവിരുദ്ധമായി സ്ഥാപിച്ചിട്ടുളള ഫളക്‌സ് ബോര്‍ഡുകളും കട്ടൗട്ടറുകളും നീക്കം ചെയ്യാന്‍ ആവശ്യമായ സഹായം ചെയ്യാന്‍ പോലിസിനും നിര്‍ദ്ദേശം നല്‍കി. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍വന്നതോടെ കെഎസ്ആര്‍ടിസി ബസുകളിലെ സര്‍ക്കാര്‍ പരസ്യങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇടത് ധിക്കാരവും വലത് വഞ്ചനയും എന്നപേരില്‍ ശബരിമല കര്‍മസമിതി പുറത്തിറക്കിയ നോട്ടീസിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായി ടിക്കാറാം മീണ പറഞ്ഞു. സിപിഎം നല്‍കിയ പരാതിയിലാണ് നടപടി.

മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ടിക്കാറാം മീണ സര്‍ക്കാര്‍ പരസ്യങ്ങള്‍ നീക്കാന്‍ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി നിര്‍ദ്ദേശം നല്‍കിയത്. ഇതേത്തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസുകളില്‍ സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍ സംബന്ധിച്ച് നല്‍കിയിട്ടുളള പരസ്യങ്ങള്‍ 24 മണിക്കൂറിനകം നീക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ സൈറ്റുകളിലെ പരസ്യങ്ങള്‍ നീക്കാന്‍ വകുപ്പ് സെക്രട്ടറിമാരോടും നിര്‍ദ്ദേശിച്ചു.

SDR

SDR

Our Contributor help bring you the latest article around you


RELATED STORIES

Share it
Top