Kerala

പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തിരഞ്ഞെടുക്കാന്‍ സാവകാശം തേടുമെന്ന് ജോസ് കെ മാണി

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാവകാശം തേടി പാര്‍ട്ടി വിപ്പ് റോഷി അഗസ്റ്റിന്‍ സ്പീക്കര്‍ക്ക് കത്തുനല്‍കുമെന്നും ജോസ് കെ മാണി കോട്ടയത്ത് പറഞ്ഞു. 10 ദിവസത്തെ സമയം ആവശ്യപ്പെട്ടാവും കത്തു നല്‍കുക.

പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തിരഞ്ഞെടുക്കാന്‍ സാവകാശം തേടുമെന്ന് ജോസ് കെ മാണി
X

കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാനാവാത്ത സാഹചര്യത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തിരഞ്ഞെടുക്കാന്‍ സാവകാശം തേടുമെന്ന് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി എംപി. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാവകാശം തേടി പാര്‍ട്ടി വിപ്പ് റോഷി അഗസ്റ്റിന്‍ സ്പീക്കര്‍ക്ക് കത്തുനല്‍കുമെന്നും ജോസ് കെ മാണി കോട്ടയത്ത് പറഞ്ഞു. 10 ദിവസത്തെ സമയം ആവശ്യപ്പെട്ടാവും കത്തു നല്‍കുക. പാര്‍ട്ടി ചെയര്‍മാനാണ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തിരഞ്ഞെടുക്കേണ്ടത്.

ചെയര്‍മാനെ തിരഞ്ഞെടുക്കാത്തതിനാലാണ് 10 ദിവസം സാവകാശം തേടുന്നത്. തര്‍ക്കങ്ങളും വിയോജിപ്പുകളും രമ്യമായി പരിഹരിച്ച് പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോവുമെന്നും ജോസ് കെ മാണി വ്യക്തമാക്കി. നാളെ നിയമസഭ ചേരും മുമ്പ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറെ തീരുമാനിച്ച് അറിയിക്കണമെന്ന് സ്പീക്കര്‍ നിര്‍ദേശിച്ചിരുന്നു. നിയമസഭ കക്ഷിനേതാവിനെ തിരഞ്ഞെടുക്കാന്‍ സ്പീക്കര്‍ അനുവദിച്ച സമയവും ഇന്ന് തീരും. തല്‍ക്കാലം പി ജെ ജോസഫ് തന്നെ ഈ സ്ഥാനത്ത് തുടരും. വ്യാഴാഴ്ചയ്ക്ക് മുമ്പ് നേതാക്കള്‍ ഒരുമിച്ചിരുന്ന് പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനാണ് തീരുമാനം. സമവായത്തിന്റെ അവസാന സാധ്യതയും പരിഗണിക്കും. ആരും വിട്ടുവീഴചയ്ക്ക് തയ്യാറായില്ലെങ്കില്‍ പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങാനാണ് സാധ്യത.

Next Story

RELATED STORIES

Share it