Kerala

എല്‍ദോ എബ്രഹാം എംഎല്‍എയ്ക്ക് മര്‍ദനം; പോലിസിന് വീഴ്ചപറ്റിയെന്ന് കലക്ടറുടെ റിപോര്‍ട്ട്

എംഎല്‍എയ്ക്ക് മര്‍ദനമേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസ് മുഖ്യമന്ത്രിയുടെ ഓഫിസിന് റിപോര്‍ട്ട് കൈമാറി.

എല്‍ദോ എബ്രഹാം എംഎല്‍എയ്ക്ക് മര്‍ദനം; പോലിസിന് വീഴ്ചപറ്റിയെന്ന് കലക്ടറുടെ റിപോര്‍ട്ട്
X

തിരുവനന്തപുരം: എറണാകുളത്ത് സിപിഐ മാര്‍ച്ചിനിടെ എല്‍ദോ എബ്രഹാം എംഎല്‍എയ്ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പോലിസിന് വീഴ്ചപറ്റിയെന്ന് എറണാകുളം ജില്ലാ കലക്ടറുടെ റിപോര്‍ട്ട്. എംഎല്‍എയ്ക്ക് മര്‍ദനമേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസ് മുഖ്യമന്ത്രിയുടെ ഓഫിസിന് റിപോര്‍ട്ട് കൈമാറി. സിപിഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പോലിസ് വീഴ്ചവരുത്തിയിട്ടുണ്ട്. കൂടാതെ ലാത്തിച്ചാര്‍ജ് നടത്തുമ്പോള്‍ പാലിക്കേണ്ട എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടോയെന്ന കാര്യത്തിലും കലക്ടറുടെ റിപോര്‍ട്ടില്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

സംഘര്‍ഷമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് അറിയാമായിരുന്നിട്ടും മജിസ്റ്റീരിയല്‍ അധികാരമുള്ള ഉദ്യോഗസ്ഥനെ പോലിസ് വിളിച്ചുവരുത്തിയില്ല. എംഎല്‍എ അടക്കമുള്ളവരെ മര്‍ദിച്ചത് ശരിയായില്ല. എംഎല്‍എയെയും നേതാക്കളെയും തിരിച്ചറിയുന്നതിലും ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റിയെന്നും റിപോര്‍ട്ടിലുണ്ട്. അതേസമയം, ഡിഐജി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ നേരത്തെ പോലിസ് അനുമതി വാങ്ങിയിരുന്നില്ലെന്നും മാര്‍ച്ച് നടത്തിയ അന്നേ ദിവസം മാത്രമാണ് ഇക്കാര്യം അറിയിച്ചതെന്നുമടക്കം കലക്ടറുടെ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സിപിഐ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടാവുകയും ബാരിക്കേഡ് തകര്‍ക്കുകയും പോലിസിന്റെ നേര്‍ക്ക് കല്ലേറടക്കമുള്ള സംഭവങ്ങളുണ്ടായെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്.

Next Story

RELATED STORIES

Share it