Kerala

കൊയമ്പത്തൂര്‍- പാലക്കാട് ദേശീയപാതയില്‍ ട്രക്ക് മറിഞ്ഞ് എട്ട് പട്ടാളക്കാര്‍ക്ക് പരിക്ക്

കൊയമ്പത്തൂര്‍- പാലക്കാട് ദേശീയപാതയില്‍ ട്രക്ക് മറിഞ്ഞ് എട്ട് പട്ടാളക്കാര്‍ക്ക് പരിക്ക്
X

പാലക്കാട്: കൊയമ്പത്തൂര്‍- പാലക്കാട് ദേശീയപാതയില്‍ കഞ്ചിക്കോട് റെയില്‍വേ സ്റ്റേഷന് മുന്നില്‍ ട്രക്ക് മറിഞ്ഞ് ഒരു വഴിയാത്രക്കാരനും എട്ട് പട്ടാളക്കാരനും പരിക്കേറ്റു. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വഴിയാത്രക്കാരനായ ശിവരാമന്റെ പരിക്ക് ഗുരുതരമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇന്ന് രാവിലെ 6.30 നായിരുന്നു അപകടം.

സെക്കന്‍ ട്രാബാദില്‍നിന്നും തിരുവനന്തപുരത്തേക്ക് പോവുന്ന 11ാമത് മദ്രാസ് റിജ്‌മെന്റലെ 18 സൈനികരാണ് ട്രക്കിലുണ്ടായിരുന്നത്. വഴിയാത്രക്കാരനായ ശിവരാമന്‍ പെട്ടെന്ന് റോഡ് മുറിച്ചുകടക്കുമ്പോള്‍ ട്രക്ക് വെട്ടിച്ചതാണ് മറിയാന്‍ കാരണമെന്ന് പോലിസ് പറഞ്ഞു. വാഹനം എടുത്തുമാറ്റി. സന്തോഷ്, ബിമലേഷ്, ബാലു, മൂര്‍ത്തി, മരുതരാജ്, അനന്തരാജ, വിനോദ്, മനോജ് കുമാര്‍ എന്നീ പട്ടാളക്കാര്‍ക്കാണ് പരിക്കേറ്റത്.

Next Story

RELATED STORIES

Share it