Kerala

സര്‍ക്കാര്‍ ബിഒടിക്കൊപ്പമെങ്കില്‍ ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പമെന്ന് എസ് ഡി പി ഐ ;ദേശിയ പാതയ്ക്കായി വീണ്ടും കുടിയൊഴിപ്പിക്കുന്നതിനെതിരെ 15 ന് എസ് ഡി പി ഐ പ്രതിഷേധ സംഗമങ്ങള്‍

ഇടപ്പള്ളി മുതല്‍ മൂത്ത കുന്നം വരെ പതിനഞ്ചിടങ്ങളില്‍ വെള്ളിയാഴ്ച വൈകിട്ട് നാലിന് പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കും.ഒരിക്കല്‍ കുടിയൊഴിപ്പിച്ച കുടുംബങ്ങളെ വീണ്ടും കുടിയൊഴിപ്പിക്കണമെന്ന സര്‍ക്കാരിന്റെ വാശി അംഗീകരിക്കാന്‍ കഴിയില്ല.

സര്‍ക്കാര്‍ ബിഒടിക്കൊപ്പമെങ്കില്‍ ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പമെന്ന് എസ് ഡി പി ഐ ;ദേശിയ പാതയ്ക്കായി   വീണ്ടും കുടിയൊഴിപ്പിക്കുന്നതിനെതിരെ 15 ന് എസ് ഡി പി ഐ പ്രതിഷേധ സംഗമങ്ങള്‍
X

കൊച്ചി:ഇടപ്പള്ളി- മൂത്തകുന്നം ഹൈവേയുടെ പേരില്‍ വീണ്ടും ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഇടപ്പള്ളി മുതല്‍ മൂത്ത കുന്നം വരെ പതിനഞ്ചിടങ്ങളില്‍ വെള്ളിയാഴ്ച വൈകിട്ട് നാലിന് പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്നു എസ് ഡി പി ഐ ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.നിലവില്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ള സ്ഥലത്ത് 30 മീറ്ററില്‍ തന്നെ നാലുവരി പാത നിര്‍മ്മിക്കാം എന്നിരിക്കെ ഇതിനു തയാറാകാതെ ഒരിക്കല്‍ കുടിയൊഴിപ്പിച്ച കുടുംബങ്ങളെ വീണ്ടും കുടിയൊഴിപ്പിക്കണമെന്ന സര്‍ക്കാരിന്റെ വാശി അംഗീകരിക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ നിലപാട് മനഷ്യത്ത രഹിതമാണെന്നും ഇത് തിരുത്തണമെന്നും വി എം ഫൈസല്‍ പറഞ്ഞു.

എലവേറ്റഡ് ഹൈവേ നിര്‍മിച്ചും പ്രശ്‌നത്തിനു പരിഹാരം കാണാം അതിനു തയാറാകാതെ ബിഒടി കുത്തകകളുമായുള്ള സര്‍ക്കാരിന്റെ ചങ്ങാത്തം മൂലമാണ് ഒരിക്കല്‍ കുടിയൊഴിപ്പിക്കപ്പെട്ടവരെ വീണ്ടും കുടിയൊഴിപ്പിക്കാനുള്ള നീക്കം നടത്തുന്നത്.സര്‍ക്കാരിന്റെ നിലപാടിനെതിരെ ഇരകളോടൊപ്പം എസ് ഡി പി ഐ നിലകൊള്ളും. കുത്തകള്‍ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാരിനെതിരെ ജനങ്ങളുടെ പക്ഷത്തുനിന്നും സമരം നയിക്കുമെന്നും വി എം ഫൈസല്‍ പറഞ്ഞു.എസ് ഡി ടി യു ജില്ല ജനറല്‍ സെക്രട്ടറി സുധിര്‍ ആലുവ,ജില്ലാ സമിതിയംഗം യാകുബ് സുല്‍ത്താന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.


Next Story

RELATED STORIES

Share it