Kerala

ഇടപ്പള്ളി മൂത്തകുന്നം ദേശീയപാത 66 സ്ഥലമെടുപ്പ്:സാധാരണ ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കണമെന്ന്;മുഖ്യമന്ത്രിക്ക് കത്തയച്ച് ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

ഒരിക്കല്‍ കുടിയൊഴിപ്പിക്കപ്പെട്ട ആളുകള്‍ വീണ്ടും കുടിഒഴിയേണ്ടി വരുന്ന അതിദാരുണമായ അവസ്ഥയാണ് പുതിയ അലൈന്‍മെന്റ് മൂലം ഉണ്ടായിട്ടുള്ളത്.സാധാരണ ജനങ്ങള്‍ക്ക് നീതി ലഭിക്കാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ആര്‍ച്ച്ബിഷപ്പ് കത്തില്‍ ആവശ്യപ്പെടുന്നു

ഇടപ്പള്ളി മൂത്തകുന്നം ദേശീയപാത 66 സ്ഥലമെടുപ്പ്:സാധാരണ ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കണമെന്ന്;മുഖ്യമന്ത്രിക്ക് കത്തയച്ച് ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍
X

കൊച്ചി: ഇടപ്പള്ളി മൂത്തകുന്നം ദേശീയപാത 66 സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് സാധാരണ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ ഉടന്‍ ഇടപെടണം എന്ന് ആവശ്യപ്പെട്ട് വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.കൂനമ്മാവ് മേസ്തിരിപടി മുതല്‍ തിരുമുപ്പം ഷെഡ്പടിവരെ 1050 മീറ്റര്‍ നീളത്തില്‍ റോഡ് ഇപ്പോള്‍ വളച്ചാണ് പുതിയ അലൈന്‍മെന്റ് തയ്യാറാക്കിയിട്ടുള്ളത്.

പുതിയ അലൈന്‍മെന്റ് മൂലം ഇതിനുമുമ്പ് 30 മീറ്ററില്‍ ഏറ്റെടുത്ത 5.5 ഏക്കര്‍ വരുന്ന ഭൂമി ഇപ്പോള്‍ പുറംപോക്ക് ആയി ഉപയോഗശൂന്യമായി കിടക്കേണ്ടി വരുന്നു. പഴയ അലൈന്‍മെന്റ് പ്രകാരമുള്ള സ്ഥലങ്ങള്‍ ഉപേക്ഷിക്കുന്നത് മൂലം ഗവണ്‍മെന്റിന് വലിയ സാമ്പത്തിക നഷ്ടം ആണ് ഉണ്ടാവുക. ഒരിക്കല്‍ കുടിയൊഴിപ്പിക്കപ്പെട്ട ആളുകള്‍ വീണ്ടും കുടിഒഴിയേണ്ടി വരുന്ന അതിദാരുണമായ അവസ്ഥയാണ് പുതിയ അലൈന്‍മെന്റ് മൂലം ഉണ്ടായിട്ടുള്ളത്.പുതിയ അലൈന്‍മെന്റ് മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് സാധാരണ ജനങ്ങള്‍ക്ക് നീതി ലഭിക്കാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ആര്‍ച്ച്ബിഷപ്പ് കത്തില്‍ ആവശ്യപ്പെടുന്നു

Next Story

RELATED STORIES

Share it