Kerala

കോഴഞ്ചേരിയിൽ ഡിവൈഎഫ്ഐ നേതാവിനെ വനിതാ നേതാവിൻ്റെ ഭർത്താവ് മർദ്ദിച്ചു

ബന്ധുവിനൊപ്പം ഇരുചക്രവാഹനത്തിൽ വന്ന തനിക്ക് നേരെ യുവനേതാവ് സദാചാരപ്പോലിസ് ചമഞ്ഞുവെന്ന് വനിതാ നേതാവ് പരാതി പറഞ്ഞതായാണ് അറിയുന്നത്.

കോഴഞ്ചേരിയിൽ ഡിവൈഎഫ്ഐ നേതാവിനെ വനിതാ നേതാവിൻ്റെ ഭർത്താവ് മർദ്ദിച്ചു
X

പത്തനംതിട്ട: ഡിവൈഎഫ്ഐ നേതാവിനെ വനിതാ നേതാവിൻ്റെ ഭർത്താവ് മർദ്ദിച്ചു. സദാചാര പോലിസ് ചമഞ്ഞതാണ് മർദനത്തിന് കാരണമെന്നാണ് പരാതി. തിരുവോണത്തിന് രണ്ട് ദിവസം മുമ്പ് ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റംഗമായ വനിതാ നേതാവിന്റെ ഭർത്താവാണ് ഡിവൈഎഫ്ഐ കോഴഞ്ചേരി ബ്ലോക്ക് ഭാരവാഹിയും പാർട്ടി ലോക്കൽ കമ്മിറ്റിയംഗവുമായ നേതാവിനെ മർദ്ദിച്ചത്.

ബന്ധുവിനൊപ്പം ഇരുചക്രവാഹനത്തിൽ വന്ന തനിക്ക് നേരെ യുവനേതാവ് സദാചാരപ്പോലിസ് ചമഞ്ഞുവെന്ന് വനിതാ നേതാവ് പരാതി പറഞ്ഞതായാണ് അറിയുന്നത്. കോഴഞ്ചേരി ലോക്കൽ കമ്മിറ്റി ഓഫീസിന് മുമ്പിൽ ടികെ റോഡിൽ വച്ചായിരുന്നു സംഭവം. ഇതിനുശേഷം വനിതാ നേതാവ് പാർട്ടി ജില്ലാ സെക്രട്ടേറിയറ്റംഗം, കോഴഞ്ചേരി ഏരിയാ സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എന്നിവരെ ഫോണിൽ വിളിച്ച് പരാതി പറഞ്ഞതായും അറിയുന്നു. പരാതി പരിശോധിച്ചുവരുകയാണെന്ന് സിപിഎം, ഡിവൈഎഫ്ഐ നേതൃത്വങ്ങൾ അറിയിച്ചു.

Next Story

RELATED STORIES

Share it