Kerala

പ്രവർത്തകയെ വീട്ടിലെത്തി ശല്യപ്പെടുത്തി; ഡിവൈഎഫ്ഐ നേതാവിനെതിരേ കേസ്

എസ്എഫ്എ മുൻ ജില്ലാ കമ്മിറ്റി അംഗത്തിന്റെ സഹോദരനും ഡിവൈഎഫ്ഐ മേഖല കമ്മിറ്റി അംഗവുമാണ് വീട്ടിലെത്തി പെണ്‍കുട്ടിയെ ശല്യം ചെയ്തത്.

പ്രവർത്തകയെ വീട്ടിലെത്തി ശല്യപ്പെടുത്തി; ഡിവൈഎഫ്ഐ നേതാവിനെതിരേ കേസ്
X

പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ പെൺകുട്ടിയെ ഉപദ്രവിച്ചത് ചോദ്യംചെയ്ത ഡിവൈഎഫ്ഐ നേതാക്കളെ മർദ്ദിച്ചതായി പരാതി. ജില്ലാ വൈസ് പ്രസിഡന്റ് അടക്കം നാല് പേർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ എസ്എഫ്ഐ മുൻ ജില്ലാ കമ്മിറ്റി അംഗത്തെ അടക്കം പ്രതി ചേർത്ത് പോലിസ് കേസെടുത്തു.

ഡിവൈഎഫ്ഐ പ്രവർത്തകയായ പെൺകുട്ടിയുടെ വീട്ടിലെത്തി പ്രതികളിലൊരാൾ ശല്യപ്പെടുത്തിയിരുന്നു. എസ്എഫ്എ മുൻ ജില്ലാ കമ്മിറ്റി അംഗത്തിന്റെ സഹോദരനും ഡിവൈഎഫ്ഐ മേഖല കമ്മിറ്റി അംഗവുമാണ് വീട്ടിലെത്തി പെണ്‍കുട്ടിയെ ശല്യം ചെയ്തത്.

സംഭവം പെൺകുട്ടി ഡിവൈഎഫ്ഐ നേതൃത്വത്തെ അറിയിച്ചതിന് പിന്നാലെ നേതാക്കൾ ഇടപെട്ട് പോലിസിൽ പരാതി നൽകിയതും കേസെടുപ്പിച്ചതുമാണ് പ്രതികളെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ മേഖല കമ്മിറ്റി ഓഫീസിന് സമീപത്തെത്തിയാണ് ഡിവൈഎഫ്ഐ നേതാക്കളെ സംഘം ആക്രമിച്ചത്. ജില്ലാ വൈസ് പ്രസിഡന്റും സിപിഎം കോന്നി ഏരിയ കമ്മിറ്റി എം അനീഷ്കുമാർ, ബ്ലോക്ക് ഭാരവാഹികളായ ജിബിൻ ജോർജ്, അഭിരാജ്, എം അഖിൽ എന്നിവർക്കാണ് പരിക്കേറ്റത്.

പ്രതിയായിട്ടുള്ള എസ്എഫ്ഐ നേതാവിനെ ഒരു വർഷം മുമ്പ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതാണെന്നാണ് സംഘടനയുടെ വിശദീകരണം. അച്ചടക്ക ലംഘനത്തിന് പുറത്താക്കപ്പെട്ട ഇയാൾക്ക് അന്ന് മുതൽ വൈരാഗ്യം ഉണ്ടെന്നും നേതാക്കൾ പറയുന്നു. എന്നാൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികൾ പറയുന്നത് ഇപ്പോഴും പാർട്ടി പ്രവർത്തകർ തന്നെയാണെന്നാണ്.

Next Story

RELATED STORIES

Share it