ചേർത്തലയിൽ ഡിവൈഎഫ്ഐ നേതാവിന് കുത്തേറ്റു; ഗുരുതരാവസ്ഥയിൽ
വയറിനു കുത്തേറ്റ അരുണിനെ ചേർത്തല താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അരുണിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.
BY ABH15 Oct 2022 1:48 AM GMT
X
ABH15 Oct 2022 1:48 AM GMT
ആലപ്പുഴ: ചേർത്തലയിൽ ഡിവൈഎഫ്ഐ നേതാവിന് നേരെ ആക്രമണം. ഡിവൈഎഫ്ഐ യൂനിറ്റ് സെക്രട്ടറി അരുണിനാണ് കുത്തേറ്റത്. നെടുമ്പ്രത്ത് വെള്ളിയാഴ്ച രാത്രി 8.30നാണ് സംഭവമുണ്ടായത്. രണ്ടുപേരാണ് കുത്തിയതെന്നാണ് വിവരം. പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
വയറിനു കുത്തേറ്റ അരുണിനെ ചേർത്തല താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അരുണിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.
മുന്‍വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്ന് പോലിസ് പറഞ്ഞു. അതിനിടെ പ്രദേശത്ത് സംഘാവർഷ നിലനിൽക്കുകയാണ്. കുത്തിയതെന്ന് സംശയിക്കുന്ന ഒരാളുടെ വീടിനുനേരെ ആക്രമണമുണ്ടായി. പോലിസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.
Next Story
RELATED STORIES
സംസ്ഥാന ഹജ്ജ് ക്യാംപ് മെയ് 20 ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ആരംഭിക്കും
17 May 2024 5:34 AM GMTസംസ്ഥാനത്ത് അതിശക്തമായ മഴ ; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ, നാളെ...
17 May 2024 4:52 AM GMTകപ്പൽ ബോട്ടിലിടിച്ച് മൽസ്യത്തൊഴിലാളികൾ മരിച്ച സംഭവം: ക്യാപ്റ്റനടക്കം...
15 May 2024 4:23 PM GMTമലബാർ വിദ്യാഭ്യാസ വിവേചനം: പ്രതിസന്ധി പരിഹരിക്കും വരെ പ്രക്ഷോഭമെന്ന്...
14 May 2024 7:25 AM GMTഗസയിൽ ഇസ്രായേൽ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
14 May 2024 4:12 AM GMTവര്‍ഗീയ വിദ്വേഷ പ്രചാരണം; ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസിനും അവതാരകനുമെതിരേ ...
13 May 2024 5:28 PM GMT