Kerala

ദുല്‍ഖര്‍ സല്‍മാന്‍ പത്തനംതിട്ട ഉപഭോക്തൃതര്‍ക്ക പരിഹാരകമ്മീഷണനില്‍ ഹാജരാവണം; കാറ്ററിങ് കരാറുകാരന്‍ പരാതിക്കാരന്‍

ദുല്‍ഖര്‍ സല്‍മാന്‍ പത്തനംതിട്ട ഉപഭോക്തൃതര്‍ക്ക പരിഹാരകമ്മീഷണനില്‍ ഹാജരാവണം; കാറ്ററിങ് കരാറുകാരന്‍ പരാതിക്കാരന്‍
X

പത്തനംതിട്ട: ഡിസംബര്‍ മൂന്നിന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ ഹാജരാകാന്‍ നടന്‍ ദുല്‍ഖര്‍ ദുല്‍ഖര്‍ സല്‍മാന് നോട്ടീസ്. പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് നോട്ടീസ് അയച്ചത്.

പത്തനംതിട്ട വള്ളിക്കോട് സ്വദേശി പി എന്‍ ജയരാജന്‍ ഫയല്‍ ചെയ്ത ഹരജിയിലാണ് നോട്ടീസ് അയച്ചത്. കാറ്ററിങ് കരാറുകാരനാണ് പരാതിക്കാരന്‍.റോസ് ബ്രാന്‍ഡ് ബിരിയാണി റൈസ് വാങ്ങിയതുമായി ബന്ധപ്പെട്ടാണ് പരാതി. റോസ് ബ്രാന്‍ഡ് ബിരിയാണി റൈസിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആണ് ദുല്‍ഖര്‍ സല്‍മാന്‍. വാങ്ങിയ 50 കിലോ റോസ് ബ്രാന്‍ഡ് ബിരിയാണി റൈസ് ചാക്കില്‍ പാക്കിങ് തിയ്യതിയും എക്സ്പയറി തിയ്യതിയും ഉണ്ടായിരുന്നില്ല. ഈ അരി ഉപയോഗിച്ച് ഉണ്ടാക്കിയ ബിരിയാണി റൈസും ചിക്കന്‍ കറിയും കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതായാണ് പരാതി.





Next Story

RELATED STORIES

Share it