Kerala

അച്ഛനെ ക്രൂരമായി മര്‍ദിച്ച മകനെതിരെ കേസെടുത്ത് പോലിസ്

അയൽവാസികളിലാരോ എടുത്ത വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

അച്ഛനെ ക്രൂരമായി മര്‍ദിച്ച മകനെതിരെ കേസെടുത്ത് പോലിസ്
X

പത്തനംതിട്ട: മദ്യലഹരിയില്‍ അച്ഛനെ ക്രൂരമായി മര്‍ദിച്ച മകനെതിരെ കേസെടുത്ത് പോലിസ്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് തിരുവല്ല സ്വദേശിയായ അനിൽ അച്ഛനായ ഏബ്രഹാമിനെ മർദിച്ചത്. പിതാവായ ഏബ്രഹാം ബന്ധുവീട്ടിൽ പോകുന്നത് ചോദ്യം ചെയ്താണ് അനിൽ മർദിക്കുന്നത്. ഇനി ഞാൻ ബന്ധുവീട്ടിൽ പോകില്ലെന്ന് മകന്‍റെ കാല് പിടിച്ച് ജോസഫ് പറയുന്നതും ദൃശ്യങ്ങളിൽ കാണാം.

മർദനത്തിനിടെ അനിൽ അച്ഛനെ കേട്ടാലറയ്ക്കുന്ന അസഭ്യം വിളിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. അയൽവാസികളിൽ ചിലർ ചേർന്ന് അച്ഛനെ മർദിക്കുന്നതിൽ നിന്ന് അനിലിനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. അയൽവാസികളിലാരോ എടുത്ത വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഇതിന് പിന്നാലെയാണ് അനിലിനെതിരെ തിരുവല്ല പോലിസ് സ്വമേധയാ കേസെടുത്തത്. പോലിസ് വരുന്നതറിഞ്ഞ് അനിൽ വീട്ടിൽ നിന്നും രക്ഷപെട്ടു. ഏബ്രഹാമും മകൻ അനിലും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. ഏബ്രഹാമിന്‍റെ ഭാര്യ മകൾക്കൊപ്പമാണ് താമസം. അനിൽ മദ്യപിച്ചെത്തി പതിവായി അച്ഛനെ മർദിക്കാറുണ്ടെന്ന് പരിസരവാസികളിൽ നിന്നും വിവരം ലഭിച്ചതായും ഇയാളെ ഉടൻ പിടികൂടുമെന്നും തിരുവല്ല എസ്ഐ ആദർശ് പറഞ്ഞു.

Next Story

RELATED STORIES

Share it