Kerala

മയക്കുമരുന്ന് സംഘത്തിലെ പ്രധാനി അസം സ്വദേശി ഹെറോയിനുമായി പിടിയില്‍

ടിങ്കു ഭായ് എന്നറിയപ്പെടുന്നറിയപ്പെടുന്ന അസീസുള്‍ ഹക്ക് നെയാണ് ആലുവ എക്‌സൈസ് പിടിയിലായത്. ഒരു ഗ്രാം തൂക്കം വരുന്ന പത്ത് പാക്കറ്റുകളാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അസമിലെ നൗഗാവില്‍ നിന്നാണ് ഇയാള്‍ കേരളത്തിലേയ്ക്ക് ഹെറോയിന്‍ എത്തിക്കുന്നത് എന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി ആലുവ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി കെ ഗോപി അറിയിച്ചു.

മയക്കുമരുന്ന് സംഘത്തിലെ പ്രധാനി അസം സ്വദേശി ഹെറോയിനുമായി പിടിയില്‍
X

കൊച്ചി: അന്യസംസ്ഥാന തൊഴിലാളികളിലും, സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കിടയിലും മയക്കു മരുന്ന് വിതരണം ചെയ്യുന്ന അസം സ്വദേശി പിടിയില്‍. ടിങ്കു ഭായ് എന്നറിയപ്പെടുന്നറിയപ്പെടുന്ന അസീസുള്‍ ഹക്ക് നെയാണ് ആലുവ എക്‌സൈസ് പിടിയിലായത്. ഒരു ഗ്രാം തൂക്കം വരുന്ന പത്ത് പാക്കറ്റുകളാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അസമിലെ നൗഗാവില്‍ നിന്നാണ് ഇയാള്‍ കേരളത്തിലേയ്ക്ക് ഹെറോയിന്‍ എത്തിക്കുന്നത് എന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി ആലുവ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി കെ ഗോപി അറിയിച്ചു. ഈ മാസം ആദ്യം ആലുവ റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ച് മതിബൂ റഹ്മാന്‍ എന്ന അസം സ്വദേശിയെ 2.75 ഗ്രാം ഹെറോയിനുമായി പിടിച്ചിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ ടീം ടിങ്കു ഭായിക്ക് വേണ്ടി വലവിരിച്ചിരുന്നു.

ഒരു ഗ്രാം തൂക്കം വരുന്ന ഒരു പാക്കറ്റ് ഹെറോയിന് 3000 രൂപയാണ് ഇയാള്‍ ഈടാക്കിയിരുന്നത്. ഹെറോയിന്‍ ഉപയോഗിക്കുന്നവരുടെ ഇടയില്‍ ടിങ്കൂസ് മസാല എന്ന പേരിലാണ് മയക്കുമരുന്ന് വിറ്റഴിച്ചിരുന്നത്. ഇത് ആദ്യമായി ഉപയോഗിക്കുന്നവര്‍ക്ക് ഇത് ഉപയോഗിക്കുന്ന രീതിയും ഇയാളുടെ രഹസ്യ സങ്കേതത്തില്‍ ചെന്നാല്‍ ഇയാള്‍ പഠിപ്പിച്ച് കൊടുത്തിരുന്നു. ഇത് ആദ്യമായി ഉപയോഗിക്കുന്ന ആളുകളാണ് എന്ന വ്യാജേന ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ ടീം ഇയാളെ സമീപിച്ച് ഇത് ഉപയോഗിക്കുന്നവിധം വിശ്വാസം നേടിയെടുത്ത ശേഷം ഹെറോയിന്‍ ആവശ്യപ്പെടുകയായിരുന്നു. ഒരു തവണ പരമാവധി 10 എണ്ണം മാത്രമേ ഇയാള്‍ വില്‍പ്പന നടത്താറുള്ളൂ എന്ന് മനസ്സിലാക്കിയ ഷാഡോ ടീം ് അത്രയും എണ്ണം ഓഡര്‍ ചെയ്യുകയായിരുന്നു. ആലുവ ഗവ. ആശുപത്രിയ്ക്ക് സമീപം ഹെറോയിനുമായി കാത്തു നിന്ന പ്രതിയെ എക്‌സൈസ് ടീം കൈയ്യോടെ പിടികൂടുകയായിരുന്നു. ഇയാളുടെ കൂടെയുള്ള മറ്റ് കണ്ണികളും ഉടന്‍ തന്നെ പിടിയിലാകുമെന്ന് ആലുവ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ഇന്‍സ്‌പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫീസര്‍ എ വാസുദേവന്‍, ഷാഡോ ടീം അംഗങ്ങളായ എന്‍ ഡി ടോമി, എന്‍ ജി അജിത് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ പ്രസന്നന്‍, ശശി ആചാരി എന്നിവരും ചേര്‍ന്നാണ് പ്രതിയെ കസ്റ്റസിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Next Story

RELATED STORIES

Share it