Kerala

തൂതപ്പുഴയില്‍ യുവാവ് മുങ്ങി മരിച്ചു

തൂതപ്പുഴയില്‍ യുവാവ് മുങ്ങി മരിച്ചു
X

പെരിന്തല്‍മണ്ണ: ചെര്‍പ്പുളശ്ശേരിക്ക് അടുത്ത് കാറല്‍മണ്ണയില്‍ തൂതപ്പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. നെല്ലായ കൃഷ്ണപടി പണിക്കത്തൊടി വീട്ടില്‍ കൃഷ്ണപ്രസാദാണ് (27) മരിച്ചത്. ഞായറാഴ്ച വൈകീട്ട് 6 മണിയോടെയാണ് സംഭവം. കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു കൃഷ്ണപ്രസാദ്. അബദ്ധത്തില്‍ പുഴയിലെ കയത്തില്‍ മുങ്ങിപ്പോവുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെടുത്ത് ചെര്‍പ്പുളശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിദേശത്തു ജോലി ചെയ്യുന്ന കൃഷ്ണപ്രസാദ് അവധിക്ക് നാട്ടില്‍ എത്തിയതാണ്.

Next Story

RELATED STORIES

Share it