Kerala

കുണ്ടൂരില്‍ കുളിക്കാനിറക്കിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

ഇന്ന് വൈകീട്ട് കുണ്ടൂര്‍ മൂലയ്ക്കലിലാണ് സംഭവം. കുണ്ടൂര്‍ കിഴക്കുമ്പത്ത് ശിഹാബിന്റെ മകന്‍ നിഷാല്‍ (10), മരവക്കുളത്ത് നിസാറിന്റെ മകന്‍ മിഷാല്‍ (9) എന്നിവരാണ് മരിച്ചത്.

കുണ്ടൂരില്‍ കുളിക്കാനിറക്കിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു
X

പരപ്പനങ്ങാടി: നന്നമ്പ്ര കുണ്ടൂരില്‍ കൂട്ടുകരോടൊത്ത് പാടത്തെ തോട്ടില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. ഇന്ന് വൈകീട്ട് കുണ്ടൂര്‍ മൂലയ്ക്കലിലാണ് സംഭവം. കുണ്ടൂര്‍ കിഴക്കുമ്പത്ത് ശിഹാബിന്റെ മകന്‍ നിഷാല്‍ (10), മരവക്കുളത്ത് നിസാറിന്റെ മകന്‍ മിഷാല്‍ (9) എന്നിവരാണ് മരിച്ചത്.

അഞ്ചുപേരടങ്ങുന്ന കുട്ടികളുടെ സംഘം പാടത്ത് കുളിക്കുന്നതിനിടെയായിരുന്നു അപകടം. അപകടത്തില്‍പെട്ട കുട്ടികള്‍ മുങ്ങിത്താഴുന്നതുകണ്ട് പരിഭ്രാന്തിയിലായ മറ്റ് കുട്ടികള്‍ ഓടിപ്പോയതിനാല്‍ സംഭവം പ്രദേശവാസികളുടെ ശ്രദ്ധയില്‍പെടാത്തതുകാരണമാണ് രക്ഷാപ്രവര്‍ത്തനം വൈകുകയും ദാരുണസംഭവമുണ്ടാവുന്നതിനിടയാവുകയും ചെയ്തത്.

Next Story

RELATED STORIES

Share it