Kerala

മധുരം നല്‍കി പ്രമേഹ ചികില്‍സ: ഡോ.പ്രസാദിന്റെ രജിസ്‌ട്രേഷന്‍ സസ്‌പെന്റ് ചെയ്തു

പ്രമേഹ രോഗികള്‍ മധുരം പാടെ വര്‍ജിക്കണമെരന്നാണ് പൊതുവെ ഡോക്ടര്‍മാരുടെ നിര്‍ദേശം. എന്നാല്‍, കേണിച്ചിറയിലെ ഫ്രന്റ്‌സ് ഓഫ് ഡയബെറ്റിക്‌സ് മേധാവി ഡോ. പ്രസാദ് എം വി മധുരം കഴിച്ചാലേ പ്രമേഹം നിയന്ത്രണത്തിലാകൂ എന്നാണ് പ്രചരിപ്പിക്കുന്നത്.

മധുരം നല്‍കി പ്രമേഹ ചികില്‍സ:  ഡോ.പ്രസാദിന്റെ രജിസ്‌ട്രേഷന്‍ സസ്‌പെന്റ് ചെയ്തു
X

കല്‍പറ്റ: മധുരം കഴിക്കു മരുന്ന് ഉപേക്ഷിക്കു എന്ന് ആഹ്വാനം ചെയ്ത് പ്രമേഹ ചികില്‍സ നടത്തുന്ന വയനാട് കേണിച്ചിറയിലെ ഡോ.എം വി പ്രസാദിന്റെ രജിസ്റ്ററേഷന്‍ ട്രാവന്‍കൂര്‍ മെഡിക്കല്‍ കൗണ്‍സില്‍ മൂന്ന് മാസത്തേക്ക് സസ്‌പെന്റ് ചെയ്തു. മധുരം ഉപയോഗിച്ചുള്ള ഡോക്ടറുടെ പ്രമേഹ ചികിത്സാ പ്രചാരണങ്ങള്‍ക്കെതിരെ ഉയര്‍ന്ന പരാതികളെ തുടര്‍ന്നാണ് നടപടി.

പ്രമേഹ രോഗികള്‍ മധുരം പാടെ വര്‍ജിക്കണമെരന്നാണ് പൊതുവെ ഡോക്ടര്‍മാരുടെ നിര്‍ദേശം. എന്നാല്‍, കേണിച്ചിറയിലെ ഫ്രന്റ്‌സ് ഓഫ് ഡയബെറ്റിക്‌സ് മേധാവി ഡോ. പ്രസാദ് എം വി മധുരം കഴിച്ചാലേ പ്രമേഹം നിയന്ത്രണത്തിലാകൂ എന്നാണ് പ്രചരിപ്പിക്കുന്നത്. ഇരുപതു വര്‍ഷത്തോളമായി മധുരം കഴിച്ചു തന്നെ പ്രമേഹം നിയന്ത്രിക്കാമെന്ന ചികില്‍സാ രീതിയാണ് ഡോക്ടര്‍ അവലംബിക്കുന്നത്. ഡോ. പ്രസാദിനെതിരേ ഐഎംഎ അടക്കമുള്ള സംഘടനകള്‍ നേരത്തെ രംഗത്തു വന്നിരുന്നു.

Next Story

RELATED STORIES

Share it