ഭ്രാന്തന്‍ നായയുടെ കടിയേറ്റ് 11 പേര്‍ക്കു പരിക്ക്
മൂന്നുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി
BY BSR4 Feb 2019 7:12 PM GMT

X
BSR4 Feb 2019 7:12 PM GMT
മാഹി: ചൊക്ലിയിലും പരിസരപ്രദേശങ്ങളിലുമായി ഭ്രാന്തന്‍ നായയുടെ കടിയേറ്റ് 11 പേര്‍ തലശ്ശേരി ആശുപത്രിയില്‍ ചികില്‍സതേടി. ചൊക്ലിയിലെ പാറക്കല്‍ ഹാജറ, പള്ളിയത്ത് മഹ്‌റൂഫ്, ഈസ്റ്റ് പള്ളൂരിലെ സജിനി സാരസാക്ഷന്‍, കല്ലിങ്കൂല്‍ ഫിറോസ്, കവിയൂര്‍ ജാനു എന്നിവരും പള്ളൂരും സമീപ പ്രദേശക്കാരുമടക്കം 11 പേരാണ് ചികില്‍സ തേടിയത്. ഇതില്‍ മൂന്നുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വിദ്യാര്‍ത്ഥികള്‍ മദ്‌റസയില്‍ പോയ സമയത്ത് ഭ്രാന്തന്‍ നായയുടെ കടിയേറ്റ വാര്‍ത്ത പരന്നത് രക്ഷിതാക്കളില്‍ പരിഭ്രാന്തി പരത്തി. പലരും മദ്‌റസകളിലെത്തി കുട്ടികളെ കൂട്ടിക്കൊണ്ടു പോയി.ചൊക്ലിയിലും പരിസരപ്രദേശങ്ങളിലും നായശല്യം അതിരൂക്ഷമാണ്. ചൊക്ലി പഞ്ചായത്തും മാഹി മുനിസിപ്പാലിറ്റിയും പ്രശ്‌നം ഗൗരവമായി കണക്കിലെടുത്ത് ജനങ്ങളുടെ ഭീതി മാറ്റണമെന്ന ആവശ്യം ശക്തമാണ്.
Next Story
RELATED STORIES
കോട്ടയം മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടുപേര് മരിച്ചു
29 March 2023 2:13 PM GMTകെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്ശം: നിന്ദ്യവും...
29 March 2023 11:40 AM GMTരാമനവമി ഘോഷയാത്ര; ആക്രമണം ഭയന്ന് ഹൈദരാബാദില് മസ്ജിദുകളും ദര്ഗകളും...
29 March 2023 9:55 AM GMTശസ്ത്രക്രിയയ്ക്കിടെ വയറ്റില് കത്രിക മറന്നുവച്ച സംഭവം; യുവതിക്ക്...
29 March 2023 8:25 AM GMTകര്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10ന്; വോട്ടെണ്ണല് 13ന്
29 March 2023 8:02 AM GMTസിപിഎം വനിതാ നേതാക്കള്ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMT