Kerala

എ കെ അബ്ദുല്‍ ഹക്കീമിന് ഡോക്ടറേറ്റ്

കൊളോണിയല്‍ ആധിപത്യങ്ങള്‍ ജനസമൂഹത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്ന സാംസ്‌കാരിക അധിനിവേശത്തെക്കുറിച്ചുള്ള പഠനത്തിനാണ് ഡോക്ടറേറ്റ്.

എ കെ അബ്ദുല്‍ ഹക്കീമിന് ഡോക്ടറേറ്റ്
X

കോഴിക്കോട്: എഴുത്തുകാരനും സമഗ്രശിക്ഷാ കേരളയുടെ കോഴിക്കോട് ജില്ലാ പ്രോജക്ട് കോ-ഓഡിനേറ്ററുമായ എ കെ അബ്ദുല്‍ ഹക്കീമിന് കോഴിക്കോട് സര്‍വകലാശാലയുടെ ഡോക്ടറേറ്റ്. കൊളോണിയല്‍ ആധിപത്യങ്ങള്‍ ജനസമൂഹത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്ന സാംസ്‌കാരിക അധിനിവേശത്തെക്കുറിച്ചുള്ള പഠനത്തിനാണ് ഡോക്ടറേറ്റ്.

എസ് കെ പൊറ്റക്കാടിന്റെ ആഫ്രിക്കന്‍ യാത്രാവിവരണങ്ങളും സക്കറിയയുടെ ആഫ്രിക്ക എന്ന കൃതിയുമാണ് പഠനത്തിനെടുത്തത്. സംസ്ഥാന സ്‌കൂള്‍ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗമായ അബ്ദുല്‍ ഹക്കിം രണ്ട് വിദ്യാഭ്യാസകൃതികള്‍ ഉള്‍പ്പെടെ നിരവധി പുസ്തകങ്ങളുടെ കര്‍ത്താവാണ്. ഭാര്യ: സീനത്ത്. മക്കള്‍: അതുല്‍ ഇര്‍ഫാന്‍, ആമിന അഫ്രിന്‍.

Next Story

RELATED STORIES

Share it