Kerala

ഡിഎം വിംസ് വിദഗ്ധ സമിതിയുടെ സന്ദർശനത്തിൽ എംഎൽഎയുടെ സാന്നിധ്യത്തിനെതിരേ ആക്ഷൻ കമ്മിറ്റി ചെയർമാൻ

കച്ചവടം നടക്കട്ടെ. വയനാട്ടുകാരുടെ മെഡിക്കൽ കോളജ് സ്വപ്നമാണല്ലോ വിൽപ്പനക്ക് വെച്ചിരിക്കുന്നത്

ഡിഎം വിംസ് വിദഗ്ധ സമിതിയുടെ സന്ദർശനത്തിൽ എംഎൽഎയുടെ സാന്നിധ്യത്തിനെതിരേ ആക്ഷൻ കമ്മിറ്റി ചെയർമാൻ
X

കല്‍പറ്റ: ഡിഎം വിംസ് വിദഗ്ധ സമിതിയുടെ സന്ദർശനത്തിൽ എംഎൽഎയുടെ സാന്നിധ്യത്തിനെതിരെ ആക്ഷൻ കമ്മിറ്റി ചെയർമാൻ സൂപ്പി പള്ളിയാല്‍. ഡിഎം വിംസ് മെഡിക്കൽ കോളജ് ആസ്തി പരിശോധനക്കായി ഗവ: നിശ്ചയിച്ച ഏഴംഗ കമ്മറ്റിയുടെ സന്ദർശന വേളയിൽ കൽപ്പറ്റ എംഎൽഎയുടെ സാന്നിദ്ധ്യത്തിന്റെ ധാർമ്മികത എന്താണെന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പില്‍ ചോദിച്ചു.

സര്‍ക്കാര്‍ സികെ ശശീന്ദ്രന്‍ എംഎഎല്‍എയെ കമ്മറ്റിയിൽ ഉൾപ്പെടുത്തിയിട്ടില്ല. അദ്ദേഹം വിംസിന്റെ പ്രതിനിധിയാണോ? കമ്മറ്റി അംഗങ്ങളും വിംസ് അധികാരികളുമല്ലാതെ ജില്ലാ കലക്ടർ, പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങി മറ്റ് ഉദ്യോഗസ്ഥ, ജനപ്രതിനിധികൾ ആരെയും കണ്ടില്ല. കച്ചവടം നടക്കട്ടെ. വയനാട്ടുകാരുടെ മെഡിക്കൽ കോളജ് സ്വപ്നമാണല്ലോ വിൽപ്പനക്ക് വെച്ചിരിക്കുന്നതെന്നും സൂപ്പി പള്ളിയാള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Next Story

RELATED STORIES

Share it