ജില്ലാ ക്രൈംബ്രാഞ്ച് ഇനിമുതല്‍ സി- ബ്രാഞ്ച്

ക്രൈംബ്രാഞ്ച്, ജില്ലാ ക്രൈംബ്രാഞ്ച് എന്നീ പേരുകൾ പൊതുജനങ്ങള്‍ക്ക് ആശയക്കുഴപ്പം ഉണ്ടാകുന്നുവെന്ന് മനസ്സിലാക്കിയതിന്‍റെ അടിസ്ഥാനത്തിലാണ് ജില്ലാ ക്രൈം ബ്രാഞ്ചിന്‍റെ പേര് സി - ബ്രാഞ്ച് എന്നാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

ജില്ലാ ക്രൈംബ്രാഞ്ച് ഇനിമുതല്‍ സി- ബ്രാഞ്ച്

തിരുവനന്തപുരം: ജില്ലാ പോലിസ് ഓഫീസുകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ച് യൂണിറ്റുകളെ സി-ബ്രാഞ്ച് എന്ന് പുനര്‍നാമകരണം ചെയ്ത് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

ക്രൈംബ്രാഞ്ച് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ പേര് 2017 ല്‍ ക്രൈംബ്രാഞ്ച് എന്ന് മാറ്റിയിരുന്നു. ക്രൈംബ്രാഞ്ച്, ജില്ലാ ക്രൈംബ്രാഞ്ച് എന്നീ പേരുകൾ പൊതുജനങ്ങള്‍ക്ക് ആശയക്കുഴപ്പം ഉണ്ടാകുന്നുവെന്ന് മനസ്സിലാക്കിയതിന്‍റെ അടിസ്ഥാനത്തിലാണ് ജില്ലാ ക്രൈം ബ്രാഞ്ചിന്‍റെ പേര് സി - ബ്രാഞ്ച് എന്നാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

RELATED STORIES

Share it
Top