Kerala

തനിക്കും കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്വം റോഷന്‍ ആന്‍ഡ്രൂസിനെന്ന് ചലച്ചിത്ര നിര്‍മാതാവ് ആല്‍വിന്‍ ആന്റണി

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനും കൂട്ടാളികള്‍ക്കും ഇടക്കാല ജാമ്യം ലഭിച്ച സാഹചര്യത്തില്‍ തനിക്കും കുടുംബത്തിനും ഭയമുണ്ട്.തന്നെയും കുടുംബത്തെയും അക്രമിച്ചവര്‍ പുറത്ത് വന്ന സാഹചര്യത്തില്‍ മനസമാധാനത്തോടെ ജീവിക്കാന്‍ സാധിക്കില്ല.പോലിസിലും നിയമത്തിലും വിശ്വാസമുണ്ട് അതുകൊണ്ടുതന്നെ കേസുമായി മുന്നോട്ടുപോകാനാണ് തീരുമാനം. ഒത്തുതീര്‍പ്പിന് തയ്യാറാകാത്തതിനാല്‍ മകനെതിരെ പെണ്‍കുട്ടിയെക്കൊണ്ട് കള്ളക്കേസ് നല്‍കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ആല്‍വിന്‍ ആന്റണി

തനിക്കും കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാല്‍  ഉത്തരവാദിത്വം റോഷന്‍ ആന്‍ഡ്രൂസിനെന്ന് ചലച്ചിത്ര നിര്‍മാതാവ് ആല്‍വിന്‍ ആന്റണി
X

കൊച്ചി : നിലവിലെ സാഹചര്യത്തില്‍ തനിക്കും കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനും കൂട്ടാളികള്‍ക്കുമായിരിക്കുമെന്നും ചലച്ചിത്ര നിര്‍മാതാവ് ആല്‍വിന്‍ ആന്റണി. റോഷന്‍ ആന്‍ഡ്രൂസിനും കൂട്ടാളികള്‍ക്കും ഇടക്കാല ജാമ്യം ലഭിച്ച സാഹചര്യത്തില്‍ തനിക്കും കുടുംബത്തിനും ഭയമുണ്ടെന്നും ആല്‍വിന്‍ ആന്റണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തന്നെയും കുടുംബത്തെയും അക്രമിച്ചവര്‍ പുറത്ത് വന്ന സാഹചര്യത്തില്‍ മനസമാധാനത്തോടെ ജീവിക്കാന്‍ സാധിക്കില്ലെന്നും ആല്‍വിന്‍ ആന്റണി പറഞ്ഞു. പോലിസിന്റെ നേതൃത്വത്തില്‍ നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ തൃപ്തിയുണ്ട്. എങ്കിലും അര്‍ധരാത്രി കഴിഞ്ഞ നേരത്ത് വീട്ടിലെത്തി അക്രമിക്കുവാന്‍ ധൈര്യം കാണിച്ച ഗൂണ്ടാസംഘം ഇപ്പോഴും പുറത്ത് കഴിയുന്നത് ആശങ്കയുണ്ടാകുന്നുണ്ട്.

റോഷന്‍ ആന്‍ഡ്രൂസിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയ പെണ്‍കുട്ടിയും തന്റെ മകന്‍ ആല്‍വിന്‍ ജോണ്‍ ആന്റണിയും തമ്മിലുള്ള സൗഹൃദമാണ് റോഷന്‍ ആന്റഡ്രൂസിനെ ചൊടിപ്പിച്ചത്. തന്റെ മകന്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ അസിസ്റ്റന്റായി ജോലി നോക്കുകയായിരുന്നു. പെണ്‍കുട്ടിയുമായുള്ള ബന്ധത്തില്‍ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട്റോഷന്‍ ആന്‍ഡ്രൂസില്‍ നിന്നും നിരന്തരം ഭീഷണി ഉണ്ടായിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ 15 ന് അര്‍ധരാത്രി റോഷനും പതിനഞ്ചില്‍ അധികം വരുന്ന ഗുണ്ടകളും ചേര്‍ന്ന് വീട്ടില്‍ കയറി തന്നെയും ഭാര്യ ഏഞ്ചലീനയെയും 12 വയസുകാരി മകളെയും സുഹൃത്തായ ഡോ. ബിനോയിയേയും ആക്രമിച്ചത്. അക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളും കൈവശമുണ്ട്.മകനും പെണ്‍കുട്ടിയും തമ്മില്‍ നല്ല സൗഹൃദം മാത്രമായിരുന്നു ഉണ്ടായിരുന്നത്. മകനും പെണ്‍കുട്ടിയുമായുള്ള വാട്സാപ്പ് സന്ദേശങ്ങള്‍ ഇതിനു തെളിവായി കൈവശം ഉണ്ടെന്നും ആല്‍വിന്‍ ആന്റണി കൂട്ടിച്ചേര്‍ത്തു.

തനിക്ക് നല്ല ഭയമുണ്ട് എന്നാല്‍ പോലിസിലും നിയമത്തിലും വിശ്വാസമുണ്ട് അതുകൊണ്ടുതന്നെ കേസുമായി മുന്നോട്ടുപോകാനാണ് തീരുമാനം. കേസില്‍ ഒത്തുതീര്‍പ്പിന് തയ്യാറാകാത്തതിനാല്‍ മകനെതിരെ പെണ്‍കുട്ടിയെക്കൊണ്ട് കള്ളക്കേസ് നല്‍കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ആല്‍വിന്‍ ആന്റണി ആരോപിച്ചു. താന്‍ ഉള്‍പ്പെട്ടിട്ടുള്ള സിനിമാ മേഖലയിലെ സംഘടനകള്‍ വലിയ രീതിയുള്ള പിന്തുണ നല്‍കുന്നുണ്ട്.ആല്‍വിന്‍ ആന്റണിയുടെ ഭാര്യ ഏഞ്ചലീനയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it