Kerala

യുവ സംവിധായകന്‍ നിഷാദ് ഹസ്സനെ തട്ടിക്കൊണ്ടുപോയതായി പരാതി

യുവ സംവിധായകന്‍ നിഷാദ് ഹസ്സനെ തട്ടിക്കൊണ്ടുപോയതായി പരാതി
X

തൃശൂര്‍: യുവ സംവിധായകന്‍ നിഷാദ് ഹസ്സനെ ഒരു സംഘം തട്ടിക്കൊണ്ടു പോയതായി ഭാര്യയുടെ പരാതി. ഇന്ന് പുലര്‍ച്ചെ തൃശൂര്‍ മുള്ളൂര്‍ കായലിന് സമീപത്തു വച്ചാണ് സംഭവമെന്നു ഭാര്യ പ്രതീക്ഷ പറഞ്ഞു.

ഗുരുവായൂരിലേക്ക് പോവുകയായിരുന്ന തങ്ങളെ മറ്റൊരു കാറില്‍ പിന്തുടര്‍ന്ന് എത്തിയ സംഘം തൃശൂര്‍ മുള്ളൂര്‍ കായലിന് സമീപം വച്ച് തങ്ങളുടെ കാറിനെ ഇടിച്ചു തെറിപ്പിക്കാന്‍ നോക്കി. പിന്നീട് ഇരുവരെയും മര്‍ദിച്ചു. നിഷാദിനെ പിടിച്ചു അവരുടെ വാഹനത്തില്‍ കയറ്റുകയും തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നു പ്രതീക്ഷ പറഞ്ഞു.

പുലര്‍ച്ചെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയ മര്‍ദ്ദനമേറ്റ പ്രതീക്ഷ 10 മണിയോടെ ആശുപത്രി വിട്ടു. പേരാമംഗലം പോലിസ് കേസെടുത്തു അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച ആണ് നിഷാദിന്റെ ആദ്യ ചിത്രമായ വിപ്ലവം ജയിക്കാനുള്ളതാണ് പുറത്തിറങ്ങിയത്. ചിത്രത്തിന്റെ ആദ്യ നിര്‍മാതാവും നിഷാദും തമ്മില്‍ സാമ്പത്തിക തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നു സൂചനയുണ്ട്.

Next Story

RELATED STORIES

Share it