Kerala

അംഗപരിമിതര്‍ക്കുള്ള യാത്രാപാസ്; ഇളവനുവദിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ഇക്കാര്യത്തില്‍ വീഴ്ചവരുത്തുകയോ അംഗപരിമിതരോട് മോശമായി പെരുമാറുകയോ ചെയ്യുന്ന ബസ്സുടമകള്‍ക്കും ബസ് ജീവനക്കാര്‍ക്കുമെതിരേ നിയമനടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

അംഗപരിമിതര്‍ക്കുള്ള യാത്രാപാസ്; ഇളവനുവദിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
X

കോട്ടയം: സര്‍ക്കാര്‍ നല്‍കിയിട്ടുള്ള സൗജന്യ യാത്രാപാസുപയോഗിച്ച് യാത്രചെയ്യുന്ന അംഗപരിമിതര്‍ക്ക് എല്ലാ ജില്ലകളിലും സ്വകാര്യബസ്സുകളില്‍ അര്‍ഹമായ യാത്രാ ഇളവ് അനുവദിക്കുന്നുണ്ടെന്ന കാര്യം ഗതാഗത കമ്മീഷണര്‍ ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. ഇക്കാര്യത്തില്‍ വീഴ്ചവരുത്തുകയോ അംഗപരിമിതരോട് മോശമായി പെരുമാറുകയോ ചെയ്യുന്ന ബസ്സുടമകള്‍ക്കും ബസ് ജീവനക്കാര്‍ക്കുമെതിരേ നിയമനടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

അംഗപരിമിതര്‍ക്ക് സ്വകാര്യബസ്സുകള്‍ 70 ശതമാനം യാത്രാസൗജന്യമാണ് അനുവദിച്ചിട്ടുള്ളത്. കോട്ടയം ഇടക്കുന്നം സ്വദേശി പി എം കാസിം നല്‍കിയ പരാതിയിലാണ് ഉത്തരവ്. വടക്കല്‍ ജില്ലകളില്‍ യാത്രാസൗജന്യം നല്‍കാന്‍ ബസ് ജീവനക്കാര്‍ക്ക് മടിയാണെന്ന് പരാതിക്കാരന്‍ കമ്മീഷനെ അറിയിച്ചു. അംഗപരിമിതര്‍ക്ക് സൗജന്യപാസ് ഉപയോഗിച്ച് എല്ലാ ജില്ലകളിലും യാത്രചെയ്യാമെന്ന് കമ്മീഷന്‍ ഉത്തരവില്‍ നിരീക്ഷിച്ചു.

Next Story

RELATED STORIES

Share it