Kerala

ഭക്തരെ പ്രവേശിപ്പിക്കില്ല; ശബരിമലയിൽ മണ്ഡല മകരവിളക്ക് മഹോത്സവം ചടങ്ങായി നടത്തും

കൊവിഡ് ഭീഷണി തുടരുന്നതിനാൽ തത്കാലം ഭക്തജനസാന്നിധ്യം ഒഴിവാക്കണമെന്ന തന്ത്രിയുടെ ആവശ്യം ന്യായമാണെന്ന് സർക്കാർ അംഗീകരിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

ഭക്തരെ പ്രവേശിപ്പിക്കില്ല; ശബരിമലയിൽ മണ്ഡല മകരവിളക്ക് മഹോത്സവം ചടങ്ങായി നടത്തും
X

തിരുവനന്തപുരം: ശബരിമലയിൽ മണ്ഡല മകരവിളക്ക് മഹോത്സവം ചടങ്ങായി നടത്തും. ഭക്തരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കില്ല. തന്ത്രിയുടെ നിർദേശം മാനിച്ച് ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന തീരുമാനം സർക്കാർ അംഗീകരിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസുവും തന്ത്രി കണ്ഠരര് മഹേഷ് മോഹനരും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. മിഥുനമാസ പൂജകൾ ചടങ്ങ് മാത്രമാകും.

ശബരിമലയിൽ മണ്ഡല മകരവിളക്ക് മഹോത്സവം ചടങ്ങായി നടത്തുമെന്ന് ദേവസ്വം മന്ത്രി പറഞ്ഞു. ഇത്തവണ ശബരിമല ദർശനവും ഉത്സവവും ഇല്ല. തന്ത്രിയുടെ നിലപാട് സർക്കാർ അംഗീകരിച്ചു. ഗൂഢാലോചനക്കാർ നിരാശപ്പെടുമെന്നും മന്ത്രി പറഞ്ഞു. സർക്കാരിനെതിരെ തർക്കത്തിനില്ലെന്ന് തന്ത്രിയും പ്രതികരിച്ചു.

തീർഥാടകരെ അനുവദിക്കരുതെന്നാവശ്യപ്പെട്ട് തന്ത്രി കഴിഞ്ഞ ദിവസം തിരുവിതാംകൂർ ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. മാസപൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കേണ്ട എന്ന നിലപാടിൽ തന്ത്രി ഉറച്ചുനിന്നതോടെ ദർശനം വേണ്ടെന്നുവെയ്ക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

കൊവിഡ് ഭീഷണി തുടരുന്നതിനാൽ തത്കാലം ഭക്തജനസാന്നിധ്യം ഒഴിവാക്കണമെന്ന തന്ത്രിയുടെ ആവശ്യം ന്യായമാണെന്ന് സർക്കാർ അംഗീകരിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. ആരാധനാലയങ്ങൾ എന്തുകൊണ്ട് തുറക്കുന്നില്ലെന്ന് പ്രതിപക്ഷവും ബിജെപിയും നിരന്തരം ചോദിച്ചുക്കൊണ്ടിരിക്കുകയായിരുന്നു. മദ്യശാലകൾ തുറന്നുകൊടുത്തിട്ടും ആരാധനാലയങ്ങൾ സർക്കാർ തുറക്കാത്തത് മനപൂർവ്വമാണെന്നും ബിജെപിയും കോൺഗ്രസ് നേതാക്കളും നിരന്തരം ആരോപിച്ചിരുന്നു. ഈ സന്ദർഭത്തിലും കേന്ദ്ര സർക്കാരിന്റെ അനുമതിയുള്ളതിനാലാണ് ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ തീരുമാനിച്ചത്. സംസ്ഥാന സർക്കാർ മതമേലധ്യക്ഷൻമാരുമായും മറ്റു ചർച്ച നടത്തുകയും ചെയ്തിരുന്നുവെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

Next Story

RELATED STORIES

Share it