Kerala

ഏഷ്യാനെറ്റ്, മീഡിയാവണ്‍ സംപ്രേഷണം നിര്‍ത്തിയ നടപടിയില്‍ പ്രതിഷേധിക്കുക: കെയുഡബ്ല്യുജെ

അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിക്കാനാണ് ശ്രമം. വാര്‍ത്ത റിപോര്‍ട്ടുചെയ്തതിന്റെ പേരില്‍ ചാനലുകള്‍ക്കെതിരേ നടപടിയെടുക്കുന്നത് മാധ്യമസ്വാതന്ത്ര്യത്തിനുനേരെയുള്ള കൈയേറ്റമാണ്.

ഏഷ്യാനെറ്റ്, മീഡിയാവണ്‍ സംപ്രേഷണം നിര്‍ത്തിയ നടപടിയില്‍ പ്രതിഷേധിക്കുക: കെയുഡബ്ല്യുജെ
X

തിരുവനന്തപുരം: ഡല്‍ഹി കലാപം റിപോര്‍ട്ടുചെയ്തതിന് ഏഷ്യാനെറ്റ്, മീഡിയാവണ്‍ ചാനലുകളുടെ സംപ്രേഷണം നിര്‍ത്തിവയ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കെയുഡബ്ല്യുജെ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിക്കാനാണ് ശ്രമം. വാര്‍ത്ത റിപോര്‍ട്ടുചെയ്തതിന്റെ പേരില്‍ ചാനലുകള്‍ക്കെതിരേ നടപടിയെടുക്കുന്നത് മാധ്യമസ്വാതന്ത്ര്യത്തിനുനേരെയുള്ള കൈയേറ്റമാണ്.

മാധ്യമങ്ങള്‍ തങ്ങള്‍ പറയുന്നതുമാത്രം റിപോര്‍ട്ടുചെയ്താല്‍ മതിയെന്ന നിലപാട് ജനാധിപത്യത്തിന് ഭൂഷണമല്ല. ഇത് ആര്‍ക്കും അംഗീകരിക്കാനുമാവില്ല. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ കൈക്കൊണ്ടിട്ടുള്ള നടപടി അടിയന്തരമായി പിന്‍വലിക്കണം. സംപ്രേഷണം നിര്‍ത്തിവയ്പ്പിച്ച നടപടിക്കെതിരേ ശനിയാഴ്ച സംസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് കെ പി റജിയും ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it