Kerala

നിഷാദ് ബാബു വധശ്രമക്കേസിലെ പ്രതികള്‍ അറസ്റ്റില്‍

പ്രതികള്‍ക്കെതിരെ മറ്റു സ്റ്റേഷനുകളിലും കേസുകളുണ്ട്.

നിഷാദ് ബാബു വധശ്രമക്കേസിലെ പ്രതികള്‍ അറസ്റ്റില്‍
X

തിരുവനന്തപുരം: ചെമ്പഴന്തി സ്വദേശിയായ നിഷാദ് ബാബുവിനെ ചോങ്കോട്ടുകോണത്ത് വച്ച് വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍. ചേങ്കോട്ടുകോണം സ്വദേശി വിജയകുമാര്‍ (53), കാട്ടായിക്കോണം കുറവിളാകത്ത് വീട്ടില്‍ കിരണ്‍ജിത്ത് (30), കാട്ടായിക്കോണം പാറവിള വീട്ടില്‍ വിഷ്ണു (29) എന്നിവരെയാണ് കഴക്കൂട്ടം പോലിസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിക്കെതിരെയുള്ള കേസുകള്‍ ഒത്ത് തീര്‍പ്പാക്കാന്‍ വിസമ്മതിച്ചതിലുള്ള വിരോധത്തിലാണ് പ്രതികള്‍ സംഘം ചേര്‍ന്ന് നിഷാദ് ബാബുവിനെ വധിക്കാന്‍ ശ്രമിച്ചതെന്ന് പോലിസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ മറ്റു സ്റ്റേഷനുകളിലും കേസുകളുണ്ട്.

Next Story

RELATED STORIES

Share it