Kerala

ഭാര്യക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി മരിച്ച നിലയില്‍

ഇന്ന് ഉച്ചയോടെയാണ് സനലിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.

ഭാര്യക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി മരിച്ച നിലയില്‍
X

കണ്ണൂര്‍: വയനാട് അമ്പലവയലില്‍ ഭാര്യക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം നടത്തിയ കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ പരിധിയില്‍ കൊടുവള്ളി ഭാഗത്താണ് സനല്‍ എന്നയാളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് സനലിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.

ഞായറാഴ്ച ഉച്ചയോടെയാണ് ഭാര്യ നിജിത, മകള്‍ അളകനന്ദ (12) എന്നിവര്‍ക്കു നേരെ സനല്‍ ആസിഡ് ആക്രമണം നടത്തിയത്. ഗുരുതമായി പരിക്കേറ്റ ഇവര്‍ നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിൽസയിലാണ്.

അമ്പലവയല്‍ ഫാന്റം റോക്കിന് സമീപം കട നടത്തുകയാണ് നിജിത. ഇവിടെ വെച്ചാണ് ആക്രമണം നടന്നത്. നാട്ടുകാരാണ് ഇവരെ പരിക്കേറ്റ നിലയില്‍ കണ്ടത്. അപ്പോഴേക്കും സനല്‍ ബൈക്കില്‍ രക്ഷപെട്ടിരുന്നു. നിജിതയും സനലും അകന്നു കഴിയുകയായിരുന്നു. വെള്ളിയാഴ്ച രാത്രി സനല്‍ വീട്ടിലെത്തി ബഹളമുണ്ടാക്കിയിരുന്നു. ഇതേക്കുറിച്ച് ശനിയാഴ്ച രാവിലെ നിജിത പോലിസ് പരാതി നല്‍കിയിരുന്നതായാണ് വിവരം.

Next Story

RELATED STORIES

Share it