Kerala

ദീപക്കിന്റെ ആത്മഹത്യ; പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

ദീപക്കിന്റെ ആത്മഹത്യ; പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി
X

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. പോലിസ് റിപോര്‍ട്ട് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് നാളത്തേക്ക് മാറ്റിയത്. പോലിസിനോട് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. തുടര്‍ന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റുകയായിരുന്നു. നേരത്തെ, ഷിംജിതയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

കഴിഞ്ഞ ദിവസം ഷിംജിതയെ പോലിസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ചുമണി വരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തിരുന്നു. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ചോദ്യാവലി തയ്യാറാക്കിയായിരുന്നു ചോദ്യം ചെയ്യല്‍. പിന്നീട് കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് മാറ്റുകയായിരുന്നു.





Next Story

RELATED STORIES

Share it