- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യു.വി. ജോസിനെ തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കാന്‍ തീരുമാനം
ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ അധിക ചുമതല തുടര്‍ന്നും വഹിക്കും

തിരുവനന്തപുരം: വിവര-പൊതുജന സമ്പര്‍ക്ക വകുപ്പ് ഡയറക്ടര്‍ യു.വി. ജോസിനെ തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം. അദ്ദേഹം ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ അധിക ചുമതല തുടര്‍ന്നും വഹിക്കും.വനം-വന്യജീവി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആഷാ തോമസിനെ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി മാറ്റി നിയമിക്കും. പാര്‍ലമെന്ററി കാര്യ വകുപ്പിന്റെ അധിക ചുമതല കൂടി ഇവര്‍ വഹിക്കും.
മറ്റ് നിയമന തീരുമാനങ്ങള്‍
കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരികെ പ്രവേശിക്കുന്ന രാജേഷ് കുമാര്‍ സിന്‍ഹയെ വനം-വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കും. ഇന്‍ഡസ്ട്രീസ് (കാഷ്യൂ) പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല കൂടി ഇദ്ദേഹം വഹിക്കും.
സപ്ലൈക്കോ ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി. അശോകിനെ റോഡ് സേഫ്റ്റി അതോറിറ്റി കമ്മീഷണറായി മാറ്റി നിയമിക്കും.
തുറമുഖ വകുപ്പ് സെക്രട്ടറി സഞ്ജയ് എം. കൗളിനെ ആഭ്യന്തരവും വിജിലന്‍സും വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കും. ഇദ്ദേഹം നിലവില്‍ വഹിക്കുന്ന ചുമതലകള്‍ തുടര്‍ന്നും വഹിക്കും.
ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് സെക്രട്ടറി കെ. ഗോപാലകൃഷ്ണ ഭട്ടിനെ സൈനിക ക്ഷേമ വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കും. പ്രിന്റിംഗ് & സ്റ്റേഷനറി വകുപ്പിന്റെ അധിക ചുമതല കൂടി ഇദ്ദേഹം വഹിക്കും.
ലാന്റ് റവന്യൂ കമ്മീഷണര്‍ സി.എ. ലതയെ ഫിഷറീസ് വകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കും.
തദ്ദേശസ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി കെ. ബിജുവിനെ ലാന്റ് റവന്യൂ കമ്മീഷണറായി മാറ്റി നിയമിക്കും. സ്‌പെഷ്യല്‍ സെക്രട്ടറി (ലാന്റ് അക്വിസിഷന്‍) റവന്യൂ വകുപ്പിന്റെ അധിക ചുമതല തുടര്‍ന്നും വഹിക്കും.
കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികിഷോര്‍ വിവര-പൊതുജന സമ്പര്‍ക്ക വകുപ്പ് ഡയറക്ടറുടെ അധിക ചുമതല കൂടി വഹിക്കും.
ഫിഷറീസ് ഡയറക്ടര്‍ എം.ജി. രാജമാണിക്യത്തെ കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടറായി മാറ്റി നിയമിക്കും.
RELATED STORIES
പുഴയില്‍ കാണാതായ കുട്ടിയെ കണ്ടത്താനുള്ള ദൗത്യം: സാമ്പത്തിക ബാധ്യതയില്‍ ...
12 July 2025 8:19 AM GMTകണ്ണൂരിലും വിദ്യാര്ഥികളെക്കൊണ്ട് അധ്യാപകര്‍ക്ക് പാദപൂജ
12 July 2025 7:51 AM GMTതെരുവുനായകള്‍ക്ക് 'ഇറച്ചിയും ചോറും'; പുതിയ പദ്ധതിയുമായി ബംഗളൂരു...
12 July 2025 7:40 AM GMTവിദ്യാര്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല് കഴുകിച്ച സംഭവം: വിശദീകരണം...
12 July 2025 7:39 AM GMTകീം വിവാദം; കേരള സിലബസ് വിദ്യാര്‍ഥികള്‍ സുപ്രിംകോടതിയെ സമീപിക്കും
12 July 2025 7:25 AM GMTസ്കൂള്‍ സമയമാറ്റം; സമയം അറിയിക്കൂ, ചര്‍ച്ചയ്ക്ക് തയ്യാര്‍: വി...
12 July 2025 7:08 AM GMT