Kerala

കടബാധ്യത; വയനാട് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

കടബാധ്യത; വയനാട് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
X

കല്‍പറ്റ: കടബാധ്യതയെ തുടര്‍ന്ന് വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. പനമരം നീര്‍വാരം സ്വദേശി വി ഡി ദിനേശ(52) നാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ദിനേശന്‍ വിവിധ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. കടബാധ്യത കൂടിയതിനെ തുടര്‍ന്നാണ് ദിനേശന്‍ ആത്മഹത്യ ചെയ്തതെന്നു ബന്ധുക്കള്‍ പറഞ്ഞു.

ദിനേശന്റെ വായ്പകള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ ഇത് വരെ ലഭ്യമായിട്ടില്ല. വിവിധ ബാങ്കുകളില്‍ നിന്ന് ദിനേശന് റെവന്യൂ റിക്കവറി നോട്ടീസ് ലഭിച്ചിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it