Kerala

റിമാന്‍ഡ് പ്രതി മരിച്ച സംഭവം: മധ്യമേഖലാ ജയില്‍ ഡിഐജി അന്വേഷിക്കും

കാക്കനാട് ജയില്‍ സൂപ്രണ്ട് ജയില്‍ ഡിജിപിക്ക് പ്രാഥമിക റിപോര്‍ട്ട് കൈമാറി. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുമെന്ന് ഐജി നാഗരാജു പറഞ്ഞു.

റിമാന്‍ഡ് പ്രതി മരിച്ച സംഭവം: മധ്യമേഖലാ ജയില്‍ ഡിഐജി അന്വേഷിക്കും
X

കൊച്ചി: എറണാകുളം ഉദയംപേരൂര്‍ പോലിസ് കസ്റ്റഡിയിലെടുത്ത പ്രതിയായ കാഞ്ഞിരപ്പള്ളി സ്വദേശി ഷഫീഖ് കാക്കനാട് ജയിലില്‍ മരിച്ച സംഭവം മധ്യമേഖലാ ജയില്‍ ഡിഐജി സാം തങ്കയ്യന്‍ അന്വേഷിക്കും. കാക്കനാട് ജയില്‍ സൂപ്രണ്ട് ജയില്‍ ഡിജിപിക്ക് പ്രാഥമിക റിപോര്‍ട്ട് കൈമാറി. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുമെന്ന് ഐജി നാഗരാജു പറഞ്ഞു. കാക്കനാട് ജയിലിലും കോട്ടയത്തും എത്തി തെളിവെടുക്കും. അല്‍പസമയത്തിനകം ഷഫീഖിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ കോട്ടയം മെഡിക്കല്‍ കോളജിലാണ് നടക്കുന്നത്.

എറണാകുളം ഉദയംപേരൂര്‍ പോലിസ് അറസ്റ്റുചെയ്ത റിമാന്‍ഡ് പ്രതി ഷഫീഖ് ഇന്നലെ രാത്രിയാണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും പോലിസ് മര്‍ദ്ദനം മൂലമാണ് മരിച്ചതെന്നുമണ് ബന്ധുക്കളുടെ ആരോപണം. തലയിലും ദേഹത്തുമെല്ലാം മുറിവുകളും മര്‍ദ്ദനമേറ്റ പാടുകളും കണ്ടതായി പിതാവ് മുഹമ്മദ് ഇസ്മയിലും മാതാവും ആവര്‍ത്തിക്കുന്നു. എന്നാല്‍, കൊവിഡ് കേന്ദ്രത്തില്‍ നിരീക്ഷണത്തിലിരിക്കെ അപസ്മാരവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുമുണ്ടായതിനെ തുടര്‍ന്നാണ് ഷെഫീഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ജയില്‍ വകുപ്പിന്റെ വിശദീകരണം.

Next Story

RELATED STORIES

Share it