Kerala

നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്

റൂറല്‍ എസ്പി ബി അശോകിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നുവന്നിരുന്നത്. ഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് പോലിസിന്റെ ഭാഗത്തുനിന്ന് വീഴ്ച പറ്റിയോ എന്നതിനെക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്.

നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്
X

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലിനിടെ ദമ്പതികള്‍ പൊള്ളലേറ്റുമരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. റൂറല്‍ എസ്പി ബി അശോകിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നുവന്നിരുന്നത്. ഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് പോലിസിന്റെ ഭാഗത്തുനിന്ന് വീഴ്ച പറ്റിയോ എന്നതിനെക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്.

ദമ്പതികളോട് മോശമായി പോലിസ് പെരുമാറിയോ എന്നതുള്‍പ്പെടെ അന്വേഷിക്കാനാണ് റൂറല്‍ എസ്പിയോട് ആവശ്യപ്പെട്ടിരുന്നത്. നെയ്യാറ്റിന്‍കര ഡിവൈഎസ്പി എസ് അനില്‍കുമാറിന്റെ നേതൃത്വത്തില്‍ മരണപ്പെട്ട രാജന്റെ മക്കളുടെ മൊഴി പോലിസ് രേഖപ്പെടുത്തിയിരുന്നു. സംഭവത്തില്‍ പരാതിക്കാരിയായ അയല്‍വാസി വസന്തയ്ക്കും എസ്‌ഐയ്ക്കുമെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മക്കളായ രാഹുലും രഞ്ജിത്തും ആവശ്യപ്പെട്ടിരുന്നു.

ലോക്കല്‍ പോലിസിനെതിരേ ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് വിടാന്‍ ഡിജിപി ഉത്തരവായത്. പപ്പയുടെ ദേഹത്ത് തീക്കൊളുത്തി എസ്‌ഐ കൊല്ലാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് മക്കള്‍ പോലിസിനോട് പറഞ്ഞത്. കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ അഡ്വക്കേറ്റ് കമ്മീഷന്റെയും പോലിസിന്റെയും മുന്നിലാണ് ദമ്പതികളായ രാജന്‍ (47), അമ്പിളി (40) എന്നിവര്‍ പൊള്ളലേറ്റ് മരിച്ചത്.

Next Story

RELATED STORIES

Share it