ചൈത്ര ജോണിനെ സംരക്ഷിക്കുമെന്ന് കോണ്‍ഗ്രസ്; റെയ്ഡിന് പിന്നില്‍ പിആര്‍ ബുദ്ധിയെന്ന് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: ഡിസിപി ചൈത്ര തെരേസ ജോണിനെ സര്‍ക്കാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചാല്‍ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് നടത്തിയ ഡിസിപി ചൈത്ര തെരേസ ജോണിന്റെ നടപടിയില്‍ ഒരു തെറ്റുമില്ല. നിയമപരമായ നടപടി എടുക്കുന്ന പോലിസ് ഉദ്യോഗസ്ഥയെ സര്‍ക്കാര്‍ തളര്‍ത്താന്‍ ശ്രമിക്കുകയാണ്. എന്ത് വിലകൊടുത്തും യുഡിഎഫ് അത് ചെറുക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, പ്രശസ്തിക്കു വേണ്ടിയാണ് ചൈത്ര തെരേസ ജോണ്‍ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസ് റെയ്ഡ് ചെയ്യാനെത്തിയതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു. പ്രതിയെ പിടിക്കണമെന്ന ഉദ്ദേശം അവര്‍ക്കില്ലായിരുന്നു. ഷോ ഓഫിന് വേണ്ടി മാത്രമാണ് അവര്‍ പാര്‍ട്ടി ഓഫീസില്‍ എത്തിയത്. ഇതിനു പിന്നില്‍ പിആര്‍ ബുദ്ധി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
RELATED STORIES
വാരിയന്‍ കുന്നന്റെ രക്തസാക്ഷിത്വത്തിന് 101 വയസ്സ്
20 Jan 2023 5:38 AM GMTഋഷി സുനക്ക്: പഴയതും പുതിയതുമായ ചില വിവാദങ്ങള്‍
24 Oct 2022 9:15 AM GMTകോണ്‍ഗ്രസ് അധ്യക്ഷ്യസ്ഥാനം: ചരിത്രത്തിലൂടെ
19 Oct 2022 6:23 AM GMTഗൃഹപ്രവേശം, മാതാവിന്റെ കാല്‍മുട്ട് മാറ്റിവയ്ക്കല്‍; ബില്‍ക്കിസ് ബാനു...
18 Oct 2022 7:01 AM GMTഹിജാബ് മതവിശ്വാസത്തിലെ അവിഭാജ്യഘടകമാണോ എന്ന് പരിശോധിക്കുന്നത്...
13 Oct 2022 7:13 AM GMTജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ലിബറല്‍ ഇന്ത്യയുടെ പ്രതിനിധി!
11 Oct 2022 8:37 AM GMT