അമ്മയുടെ മൃതദേഹത്തിനരികെ മകള്‍ മൂന്ന് ദിവസം കാവലിരുന്നു
പോലിസ് കൊവിഡ് സെല്ലില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനക്ക് ശേഷമെ മൃതദേഹം വിട്ടുകൊടുക്കുകയുള്ളൂ.

ചെര്‍പ്പുളശ്ശേരി(പാലക്കാട്): മരിച്ച മാതാവ് ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസത്തില്‍ അമ്മയുടെ മൃതദേഹത്തിനരികില്‍ മകള്‍ മൂന്നു ദിവസം കാവലിരുന്നു. പിന്നീട് അമ്മ തിരിച്ചുവരില്ലെന്ന് ബോധ്യമായതോടെ ചൊവ്വാഴ്ച രാവിലെ സംസ്‌കാരത്തിനായി അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു.
ചളവറ എയുപി സ്‌കളില്‍നിന്ന് വിരമിച്ച അധ്യാപിക ചളവറ രാജ്ഭവനില്‍ ഓമന (72)യുടെ മൃതദേഹത്തിനരികിലാണ് മകള്‍ കവിത കാവലിരുന്നത്.
കവിത ഹോമിയോ ഡോക്ടറായി നേരത്തെ പ്രാക്ടീസ് ചെയ്തിരുന്നു. പ്രമേഹത്തെ തുടര്‍ന്ന് ഓമനയുടെ പാദം മുറിച്ചു മാറ്റിയിരുന്നു. മാനസികാരോഗ്യത്തിന് ചികിത്സയിലായിരുന്നെന്നും പറയുന്നു.
അയല്‍വാസികള്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് ചളവറ പഞ്ചായത്ത് അധികൃതര്‍ ചെര്‍പ്പുളശ്ശേരി പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലിസ് കൊവിഡ് സെല്ലില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനക്ക് ശേഷമെ മൃതദേഹം വിട്ടുകൊടുക്കുകയുള്ളൂ. അസ്വാഭാവിക മരണത്തിന് പോലിസ് കേസെടുത്തു.
RELATED STORIES
ഇറാഖില് വിവാഹ ഹാളിലുണ്ടായ തീപ്പിടിത്തത്തില് 100 പേര് മരിച്ചു
27 Sep 2023 5:27 AM GMTകരിങ്കരപ്പുള്ളിയില് പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ;...
27 Sep 2023 5:18 AM GMTഏഷ്യന് ഗെയിംസ്; ഷൂട്ടിങ്ങില് സ്വര്ണവും വെള്ളിയും കരസ്ഥമാക്കി...
27 Sep 2023 5:03 AM GMTപാകിസ്താനു വേണ്ടി ചാരപ്രവര്ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTകരുവന്നൂര് ബാങ്ക് തട്ടിപ്പ്: മുന് അക്കൗണ്ടന്റ് സി കെ ജില്സിനെയും...
26 Sep 2023 3:08 PM GMTആദിവാസി പെണ്കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്ഹം: വിമന് ...
26 Sep 2023 2:22 PM GMT