Kerala

സ്പ്രിങ്ഗ്ലർ ഇടപാട്: യുഡിഎഫ് യോഗം ആരംഭിച്ചു; പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകും

കൊവിഡ് നേരിടുന്നതിലും വിവര ശേഖരണത്തിന് അമേരിക്കൻ സ്വകാര്യ കമ്പനിയെ കൊണ്ടുവന്നതുമുൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തി കാട്ടിയുള്ള പ്രതിഷേധ പരിപാടികൾക്ക് യോഗം രൂപം നൽകും.

സ്പ്രിങ്ഗ്ലർ ഇടപാട്: യുഡിഎഫ് യോഗം ആരംഭിച്ചു; പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകും
X

തിരുവനന്തപുരം: സർക്കാരിനെതിരായി ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങളിൽ തുടർനടപടികൾ ചർച്ച ചെയ്യാനായി അടിയന്തര യുഡിഎഫ്‌ യോഗം ആരംഭിച്ചു. കൊവിഡ് രോഗികളുടെ വിവരങ്ങൾ ചോർന്നുവെന്ന ആരോപണവും സ്‌പ്രിംഗ്ലര്‍ വിവാദവുമുൾപ്പെടെ സർക്കാരിനെതിരായ പ്രതിഷേധവുമാണ് യോഗത്തിൽ മുഖ്യമായും ചർച്ച ചെയ്യുന്നത്. പ്രതിപക്ഷ നേതാവിൻ്റെ ഔദ്യോഗിക വസതിയായ കന്‍റോൺമെന്‍റ്‌ ഹൗസില്‍ രാവിലെ 11 മണിക്കാണ് യോഗം ആരംഭിച്ചത്.

വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് യോഗം. കൊവിഡ് നേരിടുന്നതിലും വിവര ശേഖരണത്തിന് അമേരിക്കൻ സ്വകാര്യ കമ്പനിയെ കൊണ്ടുവന്നതുമുൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തി കാട്ടിയുള്ള പ്രതിഷേധ പരിപാടികൾക്ക് യോഗം രൂപം നൽകും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്‍റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എൻ കെ പ്രേമചന്ദ്രൻ, ഷിബു ബേബി ജോൺ, സി പി ജോൺ എന്നിവര്‍ കന്‍റോൺമെന്‍റ് ഹൗസിലും മറ്റു നേതാക്കള്‍ അവരവരുടെ വസതികളില്‍ നിന്നുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

Next Story

RELATED STORIES

Share it