- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യന്‍ സൈന്യവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ദാറുല്‍ ഹുദാ
നമ്മുടെ രാജ്യത്തോടും അതിന്റെ മഹത്തായ ചിഹ്നങ്ങളോടും ദേശീയ പ്രാധാന്യമുള്ള ദിവസങ്ങളോടും സൈന്യം ഉള്‍പ്പെടെയുള്ള സംവിധാനങ്ങളോടും മറ്റും വളരെ കൂടുതല്‍ ആദരവും അഭിമാനവും പകര്‍ന്ന് കൊടുക്കുന്ന വിദ്യാഭ്യാസ രീതിയാണ് ദാറുല്‍ഹുദാ പിന്തുടര്‍ന്ന് വരുന്നതെന്ന് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സ്‌ലര്‍ ബഹാവുദ്ധീന്‍ മുഹമ്മദ് നദ്‌വി, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷാഫി ഹാജി എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

മലപ്പുറം: ഇന്ത്യന്‍ സൈന്യത്തേയും ദാറുല്‍ഹുദായെയും ബന്ധപ്പെടുത്തിയും മറ്റും സ്ഥാപനത്തിലെ പൂര്‍വ വിദ്യാര്‍ഥി നടത്തിയ പരാമര്‍ശങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതവും വാസ്തവ വിരുദ്ധവുമെന്ന് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി. നമ്മുടെ രാജ്യത്തോടും അതിന്റെ മഹത്തായ ചിഹ്നങ്ങളോടും ദേശീയ പ്രാധാന്യമുള്ള ദിവസങ്ങളോടും സൈന്യം ഉള്‍പ്പെടെയുള്ള സംവിധാനങ്ങളോടും മറ്റും വളരെ കൂടുതല്‍ ആദരവും അഭിമാനവും പകര്‍ന്ന് കൊടുക്കുന്ന വിദ്യാഭ്യാസ രീതിയാണ് ദാറുല്‍ഹുദാ പിന്തുടര്‍ന്ന് വരുന്നതെന്ന് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സ്‌ലര്‍ ബഹാവുദ്ധീന്‍ മുഹമ്മദ് നദ്‌വി, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷാഫി ഹാജി എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ആധുനിക കാലഘട്ടത്തില്‍ ധാര്‍മ്മിക സാംസ്‌കാരിക വൈജ്ഞാനിക മേഖലകളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുന്ന വിദ്യാ കേന്ദ്രമാണ് ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല. പാരമ്പര്യ മത വിജ്ഞാനീയങ്ങളും ആധുനികഭൗതികസാമൂഹ്യ ശാസ്ത്രങ്ങളും ഐ.ടി.യും ഗുണമേന്മയോടെ സമന്വയിപ്പിച്ച് പുതിയ കാലത്തെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാന്‍ കെല്‍പ്പുള്ള നമ്മുടെ രാജ്യത്തെ ഉത്തമപൗരന്മാരായ ഒരു പണ്ഡിതസമൂഹത്തെ സമര്‍പ്പിക്കുകയെന്ന ദൗത്യം മൂന്നര പതിറ്റാണ്ടിലേറെയായി ദാറുല്‍ഹുദാ നിര്‍വഹിച്ച് വരുന്നു.
പന്ത്രണ്ട് വര്‍ഷത്തെ ഹുദവി കോഴ്‌സ് (അഞ്ച് വര്‍ഷം സെക്കന്ററി, രണ്ട് വര്‍ഷം സീനിയര്‍ സെക്കന്ററി, മൂന്ന് വര്‍ഷം ഡിഗ്രി, രണ്ട് വര്‍ഷം പി.ജി എന്നിങ്ങനെ) വളരെ വ്യവസ്ഥാപിതമായാണ് ക്രമീകരിച്ചിരിക്കുന്നത്. ഈ കാലയളവില്‍ മതവിഷയങ്ങളോടൊപ്പം സയന്‍സ്, ഇംഗ്ലീഷ്, മാത്‌സ്, സോഷ്യല്‍ സയന്‍സ് തുടങ്ങിയ ഭൗതിക വിഷയങ്ങളില്‍ NCERT, CBSE, Open Schooling അടക്കമുള്ള വിവിധ സിലബസുകളുടെ പുസ്തകങ്ങളാണ് പഠിപ്പിച്ച് വരുന്നത്. അത് കൊണ്ട് തന്നെ ഹുദവി ബിരുദം നേടുന്നവര്‍ മതപരമായും ഭൗതികപരമായും ഉന്നത നിലവാരത്തില്‍ എത്തിയിട്ടുണ്ടാകും.
ദാറുല്‍ഹുദായില്‍ നിന്നു പുറത്തിറങ്ങിയ ഹുദവികള്‍ രാജ്യത്തിന്റെ വിവിധ സര്‍വ്വകലാശാലകളില്‍ അധ്യാപകരായും റിസേര്‍ച്ച് സ്‌കോളര്‍മാരായും വിദ്യാഭ്യാസ രംഗത്തും മറ്റു വ്യത്യസ്ത മേഖലകളിലും സേവനങ്ങള്‍ ചെയ്ത് വരുന്നു. രാജ്യത്തിന്റെ പുരോഗതിക്കും ഉന്നമനത്തിനും വേണ്ടിയുള്ള ശ്രമങ്ങളാണ് ഹുദവികള്‍ നടത്തി കൊണ്ടിരിക്കുന്നത്.
ദാറുല്‍ഹുദായുടെ ഹുദവി ബിരുദം ലഭിക്കുന്നതിനുള്ള യോഗ്യതകള്‍ പൂര്‍ത്തീകരിക്കാതെ ബന്ധം വിഛേദിച്ച ഒരാള്‍ ഇന്ത്യന്‍ ആര്‍മിയെയും ദാറുല്‍ഹുദായെയും ബന്ധപ്പെടുത്തിയും മറ്റും നടത്തിയ പരാമര്‍ശങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതവും വാസ്തവ വിരുദ്ധവുമാണ്.
നമ്മുടെ രാജ്യത്തോടും അതിന്റെ മഹത്തായ ചിഹ്നങ്ങളോടും ദേശീയ പ്രാധാന്യമുള്ള ദിവസങ്ങളോടും സൈന്യം ഉള്‍പ്പെടെയുള്ള സംവിധാനങ്ങളോടും മറ്റും വളരെ കൂടുതല്‍ ആദരവും അഭിമാനവും പകര്‍ന്ന് കൊടുക്കുന്ന വിദ്യാഭ്യാസ രീതിയാണ് ദാറുല്‍ഹുദാ പിന്തുടര്‍ന്ന് വരുന്നതെന്നും അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















