- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൈബര്‍ ഡോം; ഒരു വര്‍ഷത്തിനിടെ നേടിയത് ആറ് ദേശീയ- രാജ്യാന്തര പുരസ്‌കാരങ്ങള്‍
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയല്‍ ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ നേടിയത് ആറ് ദേശീയ- രാജ്യാന്തര പുരസ്‌കാരങ്ങള്‍. സംസ്ഥാന സര്‍ക്കാരിന് കീഴിലുളള ഒരു സംരംഭത്തിന് ഇതേ കാലയളവില്‍ ലഭിച്ച പുരസ്‌കാരങ്ങളുടെ എണ്ണത്തില്‍ ശ്രദ്ധേയമായ നേട്ടമാണ് സൈബര്‍ ഡോം കരസ്ഥമാക്കിയത്.
തിരുവനന്തപുരം: സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ രാജ്യാന്തര അന്വേഷണ ഏജന്‍സികളുടെയും സ്വകാര്യ - പൊതുമേഖല കമ്പനികളുടെയും സഹകരണത്തോടെ കേരള പോലിസിന് കീഴില്‍ ആരംഭിച്ച സൈബര്‍ ഡോം പുരസ്‌കാരങ്ങളുടെ നിറവില്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയല്‍ ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ നേടിയത് ആറ് ദേശീയ- രാജ്യാന്തര പുരസ്‌കാരങ്ങള്‍. സംസ്ഥാന സര്‍ക്കാരിന് കീഴിലുളള ഒരു സംരംഭത്തിന് ഇതേ കാലയളവില്‍ ലഭിച്ച പുരസ്‌കാരങ്ങളുടെ എണ്ണത്തില്‍ ശ്രദ്ധേയമായ നേട്ടമാണ് സൈബര്‍ ഡോം കരസ്ഥമാക്കിയത്.
ഏറ്റവും ഒടുവിലായി ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കിയതിന് ബിഡബ്ല്യൂ ബിസിനസ് വേള്‍ഡ് ഡിജിറ്റല്‍ ഇന്ത്യ അവാര്‍ഡ് 2019 സൈബര്‍ ഡോമിന് ലഭിച്ചു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ ആദിത്യ ഐപിഎസ് പുരസ്‌കാരം ഏറ്റുവാങ്ങി.
2018-19 വര്‍ഷത്തില്‍ എഫ്‌ഐസിസിഐ സ്മാര്‍ട്ട് പോലിസിങ് അവാര്‍ഡ് , സ്‌കോച്ച് ഓര്‍ഡര്‍ ഓഫ് മെരിറ്റ് അവാര്‍ഡ് ഫോര്‍ സ്മാര്‍ട്ട് പോലിസിങ്, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ലീഡര്‍ഷിപ്പ് അവാര്‍ഡ് ഏഷ്യ പെസഫിക് ഇന്‍ മാനേജെരിയല്‍ പ്രഫഷണല്‍ കാറ്റഗറി ഫോര്‍ ആന്‍ ഇന്‍ഫോ സെക് പ്രോജക്ട്, കെ 7 സെക്യൂരിറ്റി മെഡല്‍ ഓഫ് ഓണര്‍ അവാര്‍ഡ്, സിസോമാഗ് ബെസ്റ്റ് ഡിജിറ്റല്‍ ഇന്നവേഷന്‍ അവാര്‍ഡ് എന്നിവയടക്കം ആറ് പുരസ്‌കാരങ്ങാണ് സൈബര്‍ ഡോം കരസ്ഥമാക്കിയത്.
കേരള പോലിസിന് കീഴില്‍ പൊതു - സ്വകാര്യ പങ്കാളിത്തത്തോടെ എഡിജിപി മനോജ് എബ്രഹാമിന്റെ ആശയത്തില്‍ ആരംഭിച്ചതാണ് സൈബർ ഡോം. ലോകരാജ്യങ്ങളിലെ സൈബര്‍ അന്വേഷണരംഗത്ത് മുഖ്യ പങ്ക് വഹിക്കുന്ന സൈബര്‍ ഡോമിന്റെ നോഡല്‍ ഓഫീസറും മനോജ് എബ്രഹാം ഐപിഎസ് തന്നെയാണ്. രാജ്യാന്തര തലത്തില്‍ മികച്ച കുറ്റാന്വേഷണത്തിന് പേരുകേട്ട സൈബര്‍ ഡോമുമായി ഇന്റര്‍പോളും സഹകരിക്കുന്നുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















