Kerala

വനിതാമാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേ സൈബര്‍ ആക്രണം: പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യണമെന്ന് കെയുഡബ്ല്യുജെ

രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളില്‍ സ്വതന്ത്രമായ അഭിപ്രായപ്രകടനം നടത്താന്‍ ഏത് ഇന്ത്യന്‍ പൗരനുമെന്നതുപോലെ മാധ്യമപ്രവര്‍ത്തകര്‍ക്കും സ്വാതന്ത്ര്യവും അവകാശവുമുണ്ട്.

വനിതാമാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേ സൈബര്‍ ആക്രണം: പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യണമെന്ന് കെയുഡബ്ല്യുജെ
X

തിരുവനന്തപുരം: വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരേ ഒരുസംഘം നടത്തുന്ന സൈബര്‍ ലിഞ്ചിങ്ങിലും അധിക്ഷേപ പ്രചാരണത്തിലും കേരള പത്രപ്രവര്‍ത്തക യൂനിയന്‍ കടുത്ത പ്രതിഷേധവും ഉത്കണ്ഠയും പ്രകടിപ്പിച്ചു. രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളില്‍ സ്വതന്ത്രമായ അഭിപ്രായപ്രകടനം നടത്താന്‍ ഏത് ഇന്ത്യന്‍ പൗരനുമെന്നതുപോലെ മാധ്യമപ്രവര്‍ത്തകര്‍ക്കും സ്വാതന്ത്ര്യവും അവകാശവുമുണ്ട്. അതിനെതിരേ ഇല്ലാക്കഥകള്‍ പടച്ച് അധിക്ഷേപപ്രചാരണം നടത്തുന്ന സംസ്‌കാരശൂന്യമായ പ്രവൃത്തി അങ്ങേയറ്റം അപലപനീയമാണ്.
മനോരമ ന്യുസ് വാര്‍ത്താ അവതാരകയും പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ നിഷ പുരുഷോത്തമന്‍, ന്യൂസ് 18 വാര്‍ത്ത അവതാരക അപര്‍ണ കുറുപ്പ് എന്നിവര്‍ക്കെതിരെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ ഒരുസംഘം അവഹേളനാപരമായ ആക്ഷേപപ്രചാരണം നടത്തുന്നത്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍തന്നെ ഇത്തരം അധിക്ഷേപങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുന്നത് വേദനാജനകമാണ്. സൈബര്‍ അക്രമികളെ ഉടന്‍ അറസ്റ്റുചെയ്യാനും കര്‍ക്കശ ശിക്ഷ ഉറപ്പാക്കാനും അടിയന്തരനടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്കും സംസ്ഥാന പോലിസ് മേധാവിക്കും നല്‍കിയ നിവേദനത്തില്‍ യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കെ പി റെജിയും ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷും ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it